Wednesday, March 11, 2026 Last Updated 51 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 11.46 AM

മാല കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് നിര്‍ദേശം; മാന്യമായി പെരുമാറാന്‍ പോലീസുകാര്‍ക്കും നിര്‍ദേശം

uploads/news/2025/05/782026/dalith-women.jpg

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കേസ് ആരോപിച്ച് ദളിത് സ്ത്രീയെ അന്യായമായി പോലീസ് കസ്റ്റഡിയില്‍ വെച്ച് മാനസീകമായി പീഡിപ്പിച്ച സംഭവത്തില്‍ തുടരന്വേഷണം. മാല കാണാതായ സംഭവത്തില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത് എഡിജിപി എച്ച്.വെങ്കിടേഷ് ആണ്. മാല കാണാതായെന്ന ഓമനയുടെ പരാതിയില്‍ മാല കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

ബിന്ദു പരാതി നല്‍കുകയാണെങ്കില്‍ അതില്‍ അന്വേഷണം നടത്തും. തുടരന്വേഷണം നടക്കുകയാണെങ്കില്‍ ജില്ലാ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷണം നടത്തുമെന്നാണ് വിവരം. പരാതി വ്യാജമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് എഡിജിപിയുടെ നിര്‍ദേശം. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം തൊഴിലുടമയായ ഓമനയുടെ വീട്ടിലെ ചവറുകൂനയില്‍ നിന്നാണ് മാല കണ്ടെത്തിയിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ 20 മണിക്കൂറോളം സ്‌റ്റേഷനില്‍ ഇവരെ ഇരുത്തി മാനസീകമായി പോലീസ് പീഡിപ്പിച്ചത് വലിയ വിവാദമായി മാറിയിരുന്നു. സംഭവത്തില്‍ എഡിജിപി മാന്യമായി പെരുമാറാന്‍ പോലീസിനോടും നിര്‍ദേശിച്ചു.

മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം വിവാദത്തിലായിരുന്നു. ഇതോടെയാണ് എഡിജിപി പൊലീസുകാരോട് ആദ്യം മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇന്നലെ എഡിജിപി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിലും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

ബിന്ദുവിന്റെ മൊഴി പ്രകാരം ആഹാരം പോലും നല്‍കാതെയാണ് സ്‌റ്റേഷനില്‍ പിടിച്ചുനിര്‍ത്തിയത്. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ചോദിച്ചപ്പോള്‍ ബാത്തറൂമിലെ ബക്കറ്റില്‍ വെള്ളമുണ്ട് പേയെടുത്തു കുടിച്ചോളാനായിരുന്നു ആക്ഷേപിച്ചത്. ഈ ആരോപണം അടക്കം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം മുന്‍നിര്‍ത്തി പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് അന്വേഷണം. ഇതോടെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW