Saturday, March 14, 2026 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 11.17 AM

കുഞ്ഞിനെ രക്ഷിക്കാന്‍ കടുവയോട് പോരാടി അമ്മക്കരടി: വീഡിയോ വൈറല്‍

mother, bear, confront, tiger

വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ചിലത് ആവേശമുണര്‍ത്തുമെങ്കില്‍ മറ്റുചിലത് നമ്മെ ഭയപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ കടുവയുടെ വായില്‍ നിന്ന് രക്ഷിക്കാന്‍ ഒരു അമ്മക്കരടി നടത്തുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മോഹന്‍ പര്‍ഗൈയന്‍ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മമാര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വിഡിയോ. കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഭയവുമില്ലാതെ അമ്മക്കരടി പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെ, ഭയന്ന് കടുവ പിന്‍വാങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. എന്നാല്‍ ഇതിലും അവസാനിക്കുന്നില്ല അമ്മക്കരടിയുടെ കരുതല്‍. കടുവയുടെ പിന്നാലെ ഓടി, കുഞ്ഞില്‍ നിന്ന് കടുവയെ ദൂരത്തേയ്ക്ക് അകറ്റാനും അമ്മക്കരടി ശ്രമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Ads by Google
Tuesday 20 May 2025 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW