Sunday, March 15, 2026 Last Updated 50 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 08.59 AM

ജോലി ചെയ്ത് മടുത്തു: വളര്‍ത്തു പൂച്ചയുമായി പസഫിക് സമുദ്രം ചുറ്റാന്‍ ഇറങ്ങി യുവാവ്

man, boat, pet, cat, pacific, ocean, sail

തിരക്കുപിടിച്ച് ജീവിതത്തിനിടയില്‍ വിശ്രമം സമയം ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. ഇതിനായി പലരും ദൂര യാത്രകള്‍ നടത്താറാണ് പതിവ്. ശാന്തവും സമാധാനവുമായ ഏതെങ്കിലും ഒരു ഇടം കണ്ടെത്തി അവിടെ അല്പനാള്‍ ചിലവഴിച്ചെന്നുവരും. ഇത്തരത്തില്‍ ഇതാ ജോലി ചെയ്തു മടുത്തതിനെ തുടര്‍ന്ന് വളര്‍ത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാന്‍ ഇറങ്ങിയ ഒറിഗന്‍ നിവാസിയായ ഒരു യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഒലിവര്‍ വിഡ്ജര്‍ എന്ന വ്യക്തിയാണ് 9 മുതല്‍ 5 വരെയുള്ള തന്റെ ജോലി മടുത്തെന്നും ബോറടി മാറ്റാന്‍ വളര്‍ത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റിക്കറങ്ങാന്‍ പോവുകയാണെന്നും സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒലിവര്‍ വിഡ്ജര്‍ തന്റെ വളര്‍ത്ത് പൂച്ച ഫീനിക്‌സിനൊപ്പം ഹവായിയിലേക്കുള്ള യാത്ര ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജോലി ഉപേക്ഷിച്ച ഇദ്ദേഹം സ്വന്തമായി ഒരു ബോട്ട് വാങ്ങിയാണ് ഈ സാഹസിക യാത്രയ്ക്ക് ഇറങ്ങിയത്. ജോലിയില്‍ തനിക്ക് മടുപ്പും ശൂന്യതയും അനുഭവപ്പെട്ടുവെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തുമാണ് ഇദ്ദേഹം പറയുന്നത്. തനിക്ക് മാത്രമല്ല തന്നെപ്പോലെ നിരവധി പേര്‍ക്ക് സമാനമായ ശൂന്യതയും മടുപ്പും അനുഭവപ്പെടുന്നുണ്ടാകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ രീതിയിലുള്ള ഈ ജീവിതം എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് തനിക്ക് അനുഭവപ്പെട്ടു പോവുകയാണെന്നും ഇദ്ദേഹം പറയുന്നു. തന്റെ പാത സ്വീകരിക്കാന്‍ നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് സമൂഹ മാധ്യമത്തിലെ തന്റെ വീഡിയോകളെന്നും ഈ 29 -കാരന്‍ അവകാശപ്പെട്ടു. വലിയ സ്വീകാര്യതയാണ് തന്റെ കഥയ്ക്ക് ലഭിക്കുന്നതൊന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ ഉണ്ടായ ഒരു രോഗാവസ്ഥയാണ് മാറി ചിന്തിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഒലിവര്‍ പറയുന്നത്. പക്ഷാഘാത സാധ്യതയുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ മുതലാണ് ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കണം എന്ന തോന്നല്‍ തന്നില്‍ ഉണ്ടായതെന്നും ഇദ്ദേഹം പറയുന്നു. ജോലി രാജിവെക്കുമ്പോള്‍ തനിക്ക് പ്രത്യേക സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെയാണ് സെയിലിംഗ് പഠിച്ചതെന്നും ഒലിവര്‍ വ്യക്തമാക്കി. തന്റെ സ്വപ്നങ്ങള്‍ക്കായി താന്‍ ഒറിഗോണ്‍ തീരത്തേക്ക് താമസം മാറിയതായും 50,000 ഡോളര്‍ ചെലവഴിച്ച ഒരു ബോട്ട് വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍, ഒലിവര്‍ സെയിലിംഗ് നടത്തിയും തന്റെ യാത്ര വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുമാണ് ജീവിതം ആസ്വാദ്യകരമാക്കുന്നത്. 'സെയിലിംഗ് വിത്ത് ഫീനിക്‌സ്' എന്ന പേരിലാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പങ്കുവെക്കുന്നത്.

Ads by Google
Tuesday 20 May 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW