-->
ദോഹ: മാര്‍ത്തോമ കോളേജ് അലുംനി (MTCA) ഖത്തര്‍ ചാപ്റ്റര്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
സിഗനേച്ചര്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍QFM 98.6 റേഡിയോ മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍
മുഖ്യാതിഥിയായിരുന്നു.മാര്‍ത്തോമ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍
പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജേക്കബ് എം മാത്യു സാമ്പത്തികറിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അലുംനി പേട്രണ്‍ രാജു മാത്യു,മുന്‍ പേട്രണ്‍ ജോര്‍ജ് മാത്യു എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി .
ചടങ്ങില്‍ 60 വയസു പിന്നിട്ട അലുംനി അംഗങ്ങളേയും, 25 വര്‍ഷത്തിലധികമായി ദാമ്പത്യജീവിതം പിന്നിട്ട
ദമ്പതികളേയും ആദരിച്ചു.
അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി സ്വാഗതംവും കള്‍ച്ചറല്‍ സെക്രട്ടറി സിബു എബ്രഹാം നന്ദിയും പറഞ്ഞു.ഗിരിന്‍ വര്‍ഗീസ് ജോര്‍ജ്, ഷിജിന്‍ സൈമണ്‍, ഷീന്‍ സൈമണ്‍ എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി. അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന്
ജൂനിയര്‍ ഡാന്‍സ്, ഫോക് സോങ് &
സീനിയര്‍ ഡാന്‍സ് എന്നി പരിപാടികള്‍ അവതരിപ്പിച്ചു.ഓര്‍മ്മകളെയും സൗഹൃദങ്ങളെയുംകോര്‍ത്തിണക്കിയ
''ഡൗണ്‍ ദ മെമ്മറി ലെയ്ന്‍'' എന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു.
ഷഫീക്ക് അറക്കല്‍