Sunday, March 15, 2026 Last Updated 34 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 03.48 PM

പ്ലാനിങ്ങില്ലാതെ ജോലി ഉപേക്ഷിച്ചു ; ഒറിഗോണിൽ നിന്ന് ഹവായിയിലേക്ക് കപ്പൽ കയറിയത് ഒരു പൂച്ചയുമായി; സോഷ്യൽ മീഡിയയിൽ ഒലിവർ വിഡ്ജറാണ് താരം

uploads/news/2025/05/781869/1000463550.jpg
Oliver Widger about his ocean journey (Image Source : Instagram)

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിജയങ്ങളും പങ്കു വയ്ക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരിൽ പലരും രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെ ഒരു സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നവരും, ഓഫീസ് ജോലികള്‍ ആസ്വദ്യകരമാക്കാന്‍ പ്രേത്യേകിച്ച് വഴികളൊന്നുമില്ലാത്തവരരുമാണ്. ജോലി ചെയ്‌തേ പറ്റു എന്ന അവസ്ഥയിൽ മടുത്ത് ജോലി ചെയ്യുന്നവരും കുറവല്ല.
ഇപ്പോഴിതാ ജോലി ബോറടിപ്പിക്കുന്നുവെന്ന് തോന്നിയ നിമിഷം ജോലി ഉപേക്ഷിച്ചു വ്യത്യസ്തമായ പ്രവര്‍ത്തിക്ക് ഇറങ്ങി തിരിച്ചു വിജയം ഉറപ്പാണെന്ന് കാട്ടിത്തരുകയാണ് ഒരു അമേരിക്കക്കാരൻ.
9 മുതല്‍ 5 വരെയുള്ള ജോലി ഉപേക്ഷിച്ച്‌ തന്റെ പൂച്ച ഫീനിക്‌സിനൊപ്പം പസഫിക് സമുദ്രം കടക്കാന്‍ തീരുമാനിച്ചതായി ഒലിവര്‍ വിഡ്ജറാണ് കഥയിലെ താരം. സോഷ്യല്‍ മീഡിയയില്‍ ഒലിവറിന്റെ വീഡിയോകള്‍ വൈറലായിരിക്കുകയാണ്.
" കഴുത്തിന് പരിക്കേറ്റതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. അത് എന്റെ ജീവിതത്തെ പൂര്‍ണ്ണമായും തലകീഴായി മാറ്റി. അത് എന്റെ ലോകത്തെ പിടിച്ചുകുലുക്കി, എല്ലാറ്റിനെയും കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റി. പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു തകരാറുണ്ടെന്ന് കണ്ടെത്തിയപ്പോള്‍, ഒരു ടയര്‍ കമ്പനിയിലെ മാനേജര്‍ ജോലി എനിക്ക് വെറുപ്പാണെന്ന് മനസിലായി.
ജോലിസ്ഥലത്ത് ഭംഗിയായി കാണപ്പെടണമെങ്കില്‍, എല്ലാ ദിവസവും ശരിയായി വസ്ത്രം ധരിക്കണമെന്നും ക്ലീന്‍ ഷേവ് ചെയ്യണമെന്നും അയാള്‍ പറഞ്ഞു, അതാണ് എന്നെ അസ്വസ്ഥനാക്കിയത്. കാലിഫോര്‍ണിയയില്‍ നിന്ന് ഹവായിലേക്ക് കപ്പല്‍ കയറിയ മറ്റുള്ളവരെക്കുറിച്ച്‌ കേട്ടപ്പോള്‍, അതാണ് എനിക്ക് ജീവിതം എന്ന് ഞാൻ തീരുമാനിച്ചു.
പദ്ധതികളൊന്നുമില്ലാതെ തല്‍ക്ഷണം ജോലി ഉപേക്ഷിച്ചു. പണവും 10,000 ഡോളര്‍ കടവും ഇല്ലാതെ, കപ്പലോട്ടം ആരംഭിച്ചു. വിരമിച്ച ശേഷമുള്ള സമ്പാദ്യം ഉപയോഗിച്ച്‌, യൂട്യൂബ് വീഡിയോകള്‍ കണ്ട് കപ്പലോട്ടം പഠിച്ചു, ഒറിഗോണ്‍ തീരത്തേക്ക് താമസം മാറി, ഒരു ബോട്ട് വാങ്ങി നന്നാക്കാന്‍ 50,000 ഡോളര്‍ ചെലവഴിച്ചു. യാത്ര പോകുമ്പോൾ കൂട്ടിനായി എന്റെ പ്രിയപ്പെട്ട പൂച്ച ഫീനിക്‌സിനെയെയും കൂട്ടി..."ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒറിഗന്‍ നിവാസിയായ വിഡ്ജർ തന്റെ ജോലി ഉപേക്ഷിച്ച്‌ ഹവായിയിലേക്കുള്ള യാത്ര ആരംഭിച്ചതിന്റെ കഥ പറയുന്നത് ഇങ്ങനെ.
ഇപ്പോള്‍, വിഡ്ജറിന്റെ പ്രധാന ജോലി സെയിലിംഗ് നടത്തുകയും സോഷ്യല്‍ മീഡിയയ്ക്കായി 'സെയിലിംഗ് വിത്ത് ഫീനിക്‌സ്' വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ്. "കടല്‍ രോഗത്തിനെതിരെ പോരാടുന്നു, അതിശയിപ്പിക്കുന്ന സൂര്യാസ്തമയങ്ങള്‍ കാണുന്നു, ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുന്നു, ബോട്ട് നന്നാക്കുന്നു. കടലിലെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനിടയില്‍, സമുദ്രത്തിന്റെ മധ്യത്തില്‍ നിന്ന് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നു.
ഞാന്‍ ചെയ്തതെല്ലാം, ഒരിക്കല്‍ അസാധ്യമാണെന്ന് ഞാന്‍ കരുതിയിരുന്നു, ലോകമെമ്പാടും കപ്പല്‍യാത്ര നടത്തുക എന്നത് വളരെ പരിഹാസ്യമായ ഒരു സ്വപ്നമാണ്. നിങ്ങളുടെ സ്വപ്നം എന്തുതന്നെയായാലും, പോകൂ. അത് ചെയ്യുക..." വിഡ്ജർ പറയുന്നു.

Ads by Google
Monday 19 May 2025 03.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW