Friday, March 13, 2026 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 02.50 PM

സൗദിയിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു സംവിധാനങ്ങള്‍ ഒരുക്കുക : നവയുഗം ദല്ല മേഖല സമ്മേളനം

uploads/news/2025/05/781851/ss-3.gif

ദമ്മാം: സൗദി അറേബ്യയില്‍ കുടുംബമായി താമസിയ്ക്കുന്ന പ്രവാസികളുടെ കുട്ടികള്‍ക്ക് പ്ലസ് ടൂ കഴിഞ്ഞാല്‍, പിന്നീടുള്ള തുടര്‍പഠനത്തിന് അവിടെ അവസരമില്ല. പ്ലസ് ടൂ കഴിഞ്ഞാല്‍ കുട്ടികളെ നാട്ടിലേയ്ക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം, ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചു.

ഒന്നാമതായി, ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങള്‍ സൗദിയില്‍ ആരംഭിയ്ക്കാന്‍, കേന്ദ്രസര്‍ക്കാര്‍ സൗദി സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടത്തി അനുമതി നേടിയെടുക്കുക.
രണ്ടാമതായി, പ്രവാസി കുട്ടികള്‍ക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസില്‍ ബോര്‍ഡിങ് സംവിധാനത്തോടെ പഠിയ്ക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളും, സംവിധാനങ്ങളും കേരളത്തില്‍ ഉണ്ടാക്കുക.
അതിനു പുറമെ, പഠിയ്ക്കാന്‍ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് കൂടി ഏര്‍പ്പെടുത്തുക.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാം കൊദറിയ സഫ്രാന്‍ റെസ്റ്റോറന്റ് ഹാള്‍ സനു മഠത്തില്‍ നഗറില്‍ നടന്ന നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്ഘാടനം ചെയ്തു.

നന്ദകുമാര്‍, നിസാം, റഷീദ് പുനലൂര്‍, രാജന്‍ കായംകുളം എന്നിവര്‍ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.
വര്‍ഗ്ഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും, അബ്ദുള്‍ റഹ്മാന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.

ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം, മേഖലകമ്മിറ്റിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നവയുഗം ജനറല്‍ സെക്രെട്ടറി എം എ വാഹിദ് കാര്യറ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജയേഷ്, വിനീഷ്, ജൂവാദ്, ഷാഫുദ്ധീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ജമാല്‍ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാര്‍, സജീഷ് പട്ടാഴി, ദാസന്‍ രാഘവന്‍ എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി.

ഹുസ്സൈന്‍ നിലമേല്‍ സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞപ്പോള്‍, മിനിട്‌സ് കമ്മിറ്റിയെ ജയേഷ് നയിച്ചു.

വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
24 അംഗങ്ങള്‍ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

Ads by Google
Monday 19 May 2025 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW