Monday, March 16, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 01.33 PM

'മുഖം ചുമരോട് പിടിച്ച് ഒരച്ചാലും ഒരു ഭാവവും വരാത്ത ലെവല്‍ പെര്‍ഫോമന്‍സ്'; വിമര്‍ശനത്തിന് മറുപടിയുമായി നടി ലാലി

acting, viral
photo-www.facebook.com/laly.positive/

സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ച വ്യക്തിക്ക് സരസമായ ഭാഷയില്‍ മറുപടി നല്‍കി നടി ലാലി പി.എം. യാതൊരു ഭാവവും വരാത്ത അഭിനേത്രിയാണ് ലാലിയെന്നും എന്നിട്ടും അവര്‍ക്ക് ധാരാളം സിനിമകള്‍ കിട്ടുന്നുവെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ രസകരമായ അടിക്കുറിപ്പോടെ ആ പോസ്റ്റ് സ്വന്തം പേജില്‍ ലാലി പങ്കുവെച്ചു.

ലാലിയെ വിമര്‍ശിച്ചുളള പോസ്റ്റ് ഇങ്ങനെ:

'മോളിവുഡില്‍ ഇപ്പോള്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന എല്ലാ നടന്‍മാരും നടിമാരും ഒന്നിന് ഒന്ന് മെച്ചം ആണ്. കിടിലോല്‍കിടിലം പെര്‍ഫോമന്‍സ് ആണ് എല്ലാവരും. അതിന്റെ ഇടയില്‍ ഈ നടി എങ്ങനെ ആണ് കയറി കൂടുന്നത് എന്ന് മനസ്സിലായിട്ടില്ല. മുഖം ചുമരോട് പിടിച്ച് ഒരച്ചാലും ഒരു ഭാവവും വരാത്ത ലെവല്‍ പെര്‍ഫോമന്‍സ് ആണ് കണ്ട പടങ്ങളില്‍ എല്ലാം. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളില്‍ അഭിനയിക്കുന്നവര്‍ ഇതിലും ഭേദം ആണെന്ന് തോന്നിയിട്ടുണ്ട്.' ലാലിയുടെ ചിത്രത്തിനൊപ്പമായിരുന്നു ഈ കുറിപ്പ്.

ഈ വിമര്‍ശനത്തെ ട്രോളിക്കൊണ്ടായിരുന്നു ലാലിയുടെ മറുപടി.'എന്നാല്‍ ഞാന്‍ അഭിനയിച്ച ഒരു അഞ്ച് സിനിമകളുടെ പേര് പറയാന്‍ പറഞ്ഞാ ഇയാള്‍ക്ക് എന്നല്ല എനിക്ക് പോലും ഓര്‍മ വരത്തില്ല' ലാലി കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW