-->
ഇന്ത്യന്‍ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ താരങ്ങളാണ്
ടാന്‍സാനിയന്‍ താരം കിലിപോളും സഹോദരി നീമ പോളും. കേരളത്തിലും കിലിയ്ക്ക് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം കിലി പോള്‍ കേരളത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നിന്നും കിലി പോള്‍ പങ്കുവെച്ച പുതിയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 'ആരു പറഞ്ഞു... ആരു പറഞ്ഞു..ഞാന്‍ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു....'എന്ന പാട്ടിനൊപ്പമാണ് കിലിയുടെ പുതിയ റീല്‍.
കേരളത്തില്‍ നിരവധി ആരാധകരുളള കിലിയെ ഉണ്ണിയേട്ടന്‍ എന്നാണ് മലയാളികള്‍ വിളിക്കുന്നത്. മലയാളത്തില്‍ പുതിയൊരു സിനിമയിലും കിലി അഭിനയിക്കുന്നുണ്ട്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.