Monday, March 16, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 09.23 AM

' ഈ വിജയത്തിന് ഒരുപാട് നന്ദി' ; ആഗോളതലത്തില്‍ 235 കോടി നേട്ടവുമായി റെട്രോ

retro, movie

സൂര്യ നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സഗവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എങ്കിലും കളക്ഷനില്‍ ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സമുഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ഈ ബോക്‌സ് ഓഫീസ് നേട്ടം നിര്‍മാതാക്കള്‍ അറിയിച്ചത്. സൂര്യയും ജ്യോതികയും ഒന്നിക്കുന്ന 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട പ്രേക്ഷകരെ, സ്നേഹം നിറഞ്ഞ ആരാധകരെ. The One ന് നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും മുന്‍പില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. ഈ വിജയത്തിന് ഒരുപാട് നന്ദി, കാരണം ഇതിനെല്ലാം കാരണം നിങ്ങളാണ്,' നിര്‍മാതാക്കള്‍ കുറിച്ചു.

പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. മശ്രയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW