Friday, March 13, 2026 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 17 May 2025 01.53 PM

റെനോ 14 സീരീസ് ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ

more

ഓപ്പോ തങ്ങളുടെ റെനോ 13 സീരീസിന്റെ പിന്‍ഗാമിയായി പുതിയ റെനോ 14 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നു. ചൈനയില്‍ നടന്ന ലോഞ്ച് ഇവന്റില്‍ ഓപ്പോ റെനോ 14, ഓപ്പോ റെനോ 14 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പഴയ മോഡലുകളെ അപേക്ഷിച്ച് 3 മടങ്ങ് താപ കാര്യക്ഷമതയുള്ള നാനോ ഐസ് ക്രിസ്റ്റല്‍ ഹീറ്റ് സിങ്ക് സഹിതമാണ് പുതിയ റെനോ 14 സീരീസ് ഫോണുകള്‍ എത്തിയിരിക്കുന്നത് എന്ന് ഓപ്പോ പറയുന്നു.

ഓപ്പോ റെനോ 14 യുടെ 12GB+256GB വേരിയന്റിന് 2799 യുവാന്‍ (ഏകദേശം 33,245 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,620 രൂപ), 12GB+512GB വേരിയന്റിന് 3099 യുവാനും (ഏകദേശം 36,790 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാനും ( ഏകദേശം 39,170 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,105 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഓപ്പോ റെനോ14 പ്രോയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 3499 യുവാന്‍ (ഏകദേശം 41,560 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,105 രൂപ), 16GB+512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 47,500 രൂപ), 16GB+1TB വേരിയന്റിന് 4499 യുവാനും (ഏകദേശം 53,435 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. മെയ് 23 മുതല്‍ ഇവ ചൈനയില്‍ വില്‍പ്പനയ്ക്കെത്തും. വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

ഡിസ്‌പ്ലേ, ചിപ്‌സെറ്റ്, ക്യാമറ, ബാറ്ററി എന്നിങ്ങനെ പ്രധാന ഫീച്ചറുകളെല്ലാം ഇരുമോഡലുകളിലും വ്യത്യസ്തമാണ്. അതിനാല്‍ തികച്ചും വ്യത്യസ്തമായ രണ്ട് മോഡലുകള്‍ തന്നെയാണ് ഓപ്പോ റെനോ 14 സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. 6.59 ഇഞ്ച് സ്‌ക്രീനാണ് സ്റ്റാന്റേര്‍ഡ് മോഡലിലുളളത്. പ്രോ മോഡലില്‍ 6.83 ഇഞ്ച് സ്‌ക്രീനും. അതേപോലെ ഓപ്പോ റെനോ 14യുടെ കരുത്ത് മീഡിയടെക് ഡൈമെന്‍സിറ്റി 8350 SoC ആണ്. മറുവശത്ത് പ്രോ മോഡലിന് കരുത്ത് പകരുന്നത് പുതിയ ഡിമെന്‍സിറ്റി 8450 ചിപ്‌സെറ്റ് ആണ്. 16GB വരെ റാമും 1TB വരെ സ്റ്റോറേജും രണ്ട് മോഡലിലും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് പെര്‍ഫോമന്‍സിന് കൂടുതല്‍ കരുത്ത് പകരും.

Ads by Google
Ads by Google
TRENDING NOW