-->
ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ താളവും മേളവും നൃത്തവും പാട്ടുകളുമായി കല തിരതല്ലുന്ന ഐ സി സി ഇന്ത്യന്‍
കാര്‍ണിവലിന് ഉജ്വല തുടക്കം.
കാര്‍ണിവല്‍നഗരിയായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ ഐസിസി ഫിലിം സിറ്റിയില്‍ മലയാളത്തിലെയും തമിഴിലെയുമുള്‍പ്പെടെപാന്‍ഇന്ത്യന്‍താരങ്ങളുടെ കട്ടൗട്ടുകള്‍ സന്ദര്‍ശകരെയും ആരാധകരെയും വിസ്മയിപ്പിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ ഒഴുകിയെത്തിയ സന്ദര്‍ശകര്‍ കാര്‍ണിവല്‍ മൈതാനത്തെ വിവിധ ഭാഗങ്ങളില്‍
നടന്ന ലൈവ് ഗ്രൂപ്പ് ഡാന്‍സ്, മാജിക് ഷോക, സ്റ്റില്‍റ്റ് വാക്കര്‍മാര്‍, റോമിംഗ്എന്റര്‍ടെയ്നര്‍മാര്‍ എന്നിവരുടെ പ്രകടനം ആസ്വദിച്ചും സംഘാടകര്‍ ഒരുക്കിയ സെല്‍ഫികേന്ദ്രങ്ങളില്‍ നിന്ന് സെല്‍ഫി യെടുത്തും ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ നിന്നുള്ള ലൈവ് ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങള്‍ രുചിച്ചും, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന കാര്‍ണിവല്‍ ബസാറില്‍ കയറി ഇറങ്ങിയും വേദിയില്‍ നടക്കുന്ന വിവിധ ഭാഷാഗാന മേളയും വൈവിധ്യമാര്‍ന്ന നൃത്തങ്ങളും ആസ്വദിച്ചുകൊണ്ട്
ഐ സി സി കാര്‍ണിവലിന്റെ ഒന്നാംദിനം അവിസ്മരണീയനുഭവമാക്കി. VAFI യുടെ 'INDIA' കലാപ്രദര്‍ശനം
ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരിക പൈതൃകത്തെ അടയാളപെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശകരെ വിസ്മയഭരിതമാക്കി.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ മറ്റുഭാരവാഹികള്‍ എം സി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം
ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലറും (HOC & കോണ്‍സുലാര്‍) ഐസിസിയുടെ കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് എ. തണ്ടേല്‍ കാര്‍ണിവല്‍ നഗരിസന്ദര്‍ശിച്ചു.
മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, വിശിഷ്ട ഖത്തരി അതിഥികള്‍, ഇന്ത്യന്‍ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികള്‍, വാണിജ്യ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും സാന്നിധ്യം വഹിച്ചു.
സമാപന ദിവസമായഇന്ന് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കും. വൈകുന്നേരം
പ്രശസ്തചലച്ചിത്ര പിന്നണി ഗായകന്‍ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്കാര്‍ണിവലില്‍ ആസ്വാദകവിസ്മയം തീര്‍ക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പാസേജ് ടു ഇന്ത്യ, ഭാരത് ഉത്സവ് എന്നിവയുടെ തുടര്‍ച്ചയാണ് ഇന്ത്യന്‍ കാര്‍ണിവല്‍.