-->
കുടുംബസംഗമത്തിനിടെ അതിഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി കാള. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നത്. കുടുംബസംഗമം പോലെ എന്തോ ആഘോഷം നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് വീഡിയോയില്‍ കാണുന്നത്. നിറയെ അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അവിടെ നില്‍ക്കുന്നത് കാണാം. ചിലര്‍ നൃത്തം ചെയ്യുന്നത് കാണാം. മൊത്തത്തില്‍ ആഘോഷം നന്നായി നടന്നു കൊണ്ടിരിക്കുകയാണ്. ഈ സമയം ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാള അവിടേക്ക് പാഞ്ഞെത്തുകയാണ്.
എന്നാല്‍, പെട്ടെന്ന് കാള കെട്ടുപൊട്ടിച്ച് അതിഥികള്‍ക്കിടയില്‍ കുതിച്ച് പായുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതോടെ അതിഥികള്‍ പരക്കം പായുന്നത് കാണാം. അതിഥികളെല്ലാവരും ഭയന്ന് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതെങ്ങനെയെങ്കിലും പുറത്തേക്ക് പോകും എന്നാണ് എല്ലാവരും കരുതുന്നത് എങ്കിലും അത് പാഞ്ഞ് സ്റ്റേജിലേക്ക് കയറുന്നതാണ് പിന്നെ കാണുന്നത്. അപ്പോഴേക്കും അതിഥികളെല്ലാം നാലുപാടും പാഞ്ഞു കഴിഞ്ഞു.
എന്തായാലും വീഡിയോ അവസാനിക്കുമ്പോള്‍ കാണുന്നത് കാളയെ ശാന്തമാക്കി നിര്‍ത്തിയിരിക്കുന്നതാണ്. അത് പിന്നീട് വീണ്ടും ഇടഞ്ഞോ എന്ന കാര്യമറിയില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അവിടെ നിന്നിരുന്ന ഒരു സ്ത്രീയാണ് കാളയെ പ്രകോപിപ്പിച്ചത് എന്ന് കമന്റ് നല്‍കിയവരുണ്ട്. അവര്‍ കാളയ്ക്ക് അടിയില്‍ കിടന്നിരുന്ന കാശ് എടുക്കാന്‍ ശ്രമിച്ചു എന്നും അതാണ് കാളയെ പ്രകോപിപ്പിച്ചത് എന്നുമായിരുന്നു ആ കമന്റുകള്‍. മറ്റ് ചിലരൊക്കെ രസകരമായ കമന്റുകളാണ് നല്‍കിയിരിക്കുന്നത്.
Panic at the disco after a Bull attack: pic.twitter.com/KHhySUOgSC— Ghar Ke Kalesh (@gharkekalesh) May 13, 2025