-->
ദോഹ: ഖത്തര്‍ ക്ലസ്റ്റര്‍ തായ്ക്വോണ്ടോ മത്സരത്തില്‍ എം.ഇ.എസ്സ്‌കൂളിന് മുന്നേറ്റം. സി.ബി.എസ്.ഇ ദേശീയ മത്സരങ്ങളില്‍ 10 വിദ്യാര്‍ത്ഥികള്‍ ഇടം പിടിച്ച് റണ്ണേഴ്സ്-അപ്പ് ഉറപ്പാക്കി.
2025 മെയ് 6 മുതല്‍ 12 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റര്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ തായ്ക്വോണ്ടോ ടീം 44 മെഡലുകള്‍ നേടിയാണ്മി കച്ച പ്രകടനം കാഴ്ച്ചവച്ചത്.
പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ നടന്ന പോരാട്ടത്തില്‍ ആധിപത്യം സ്ഥാപിച്ചഎം ഇ എസ്
14 വയസ്സിന് താഴെയുള്ളവര്‍. 17, 19 വയസ്സിന് താഴെയുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരിച്ചത്. പെണ്‍കുട്ടികളുടെ U14, U17, U19 വിഭാഗങ്ങളില്‍, MES ടീം 8 സ്വര്‍ണ്ണം, 8 വെള്ളി, 9 വെങ്കലം എന്നിവ നേടി ഓവറോള്‍ ഫസ്റ്റ് റണ്ണര്‍-അപ്പ് ആയി ഫിനിഷ് ചെയ്തു, ആണ്‍കുട്ടികള്‍ 1 സ്വര്‍ണ്ണം, 7 വെള്ളി, 11 വെങ്കലം എന്നിവ നേടി. മികച്ച നേട്ടത്തിനൊപ്പം, MES ഇന്ത്യന്‍ സ്‌കൂളിലെ 10 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന CBSE നാഷണല്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. MES ഇന്ത്യന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഡോ. ഹമീദ കാദര്‍ മെഡല്‍ ജേതാക്കളെയും പരിശീലകരെയുംഅഭിനനന്ദിച്ചു.
ഷഫീക് അറക്കല്‍