Friday, March 13, 2026 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 06.11 PM

വായനയുടെ പുതു വസന്തമൊരുക്കി ദോഹ അന്താ രാഷ്ട്ര പുസ്തകമേള

uploads/news/2025/05/781045/pp-12.gif

ദോഹ: വായനയും പുസ്തകങ്ങളും അക്ഷരങ്ങളും ആഘോഷമാക്കി 34-ാമത്‌ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം.
ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നപുസ്തക മേളയില്‍
ആയിരക്കണക്കിന് അക്ഷരപ്രേമികളാണ്പ്രതിദിനംഒഴുകിയെത്തികൊണ്ടിരിക്കുന്നത്.കഴിഞ്ഞ മെയ് 8ന്
ഖത്തര്‍പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി ഉദ്ഘാടനം ചെയ്ത
പുസ്തകോത്സവം മെയ് 17 വരെനീണ്ടുനില്‍ക്കും.
വിവിധ വിഷയങ്ങളിലും ഭാഷകളിലുമുള്ള 1,66,000ലധികം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ പുസ്തമേളയിലെ വിശിഷ്ടാതിഥി പലസ്തീനാണ്.
പലസ്തീനില്‍ നിന്നുള്ള പതിനൊന്ന് പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്.പുസ്തക പ്രദര്‍ശനത്തിന് പുറമെ സാംസ്‌കാരിക, കലാ പരിപാടികള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍ കുട്ടികള്‍ക്കായുള്ള കഥയരങ്എന്നിവയും സന്ദര്‍ശകര്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
മികച്ച പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്‌കാരങ്ങളും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക പ്രസാധകര്‍, അന്താരാഷ്ട്ര പ്രസാധകര്‍, ബാല സാഹിത്യ പ്രസാധകര്‍, ക്രിയേറ്റീവ് റൈറ്റര്‍, യുവ ഖത്തരി എഴുത്തുകാരന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. സിറിയയിലെ അല്‍ ഹല്‍ബൗണി സ്ട്രീറ്റ് ലൈബ്രറിയുടെ വിലപ്പെട്ട പുസ്തക ശേഖരവുമായി ഇടം പിടിച്ചപവലിയനില്‍
അറബ് സാഹിത്യത്തിന് ആവശ്യക്കാരെ റെയാണ്.ഇത്തവണത്തെപുസ്തക മേളയില്‍അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള
പ്രസാധകരും ആദ്യമായിസാന്നിധ്യമറിയി ക്കുന്നു. ഫിക്ഷന്‍, നോണ്‍ ഫിക
ക്ഷന്‍, സയന്‍സ് തുടങ്ങിയ പുസ്തകങ്ങളാണ് വായനാ പ്രേമികളെ
കാത്തിരിക്കുന്നത്.
തുടര്‍ച്ചയായി 12-ാം വര്‍ഷവും ഐപിഎച്ച് ബുക്‌സ് സ്റ്റാള്‍ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍മലയാളി വായനക്കാര്‍ക്കായിപവലിയനൊരു ക്കിയിട്ടുണ്ട്.
ഈ വര്‍ഷം 600-ലധികം മലയാളം പുസ്തകങ്ങളാണ്
മേളയിലെ ഐപിഎച്ച്സ്റ്റാളിലുള്ളത്.
ഐപിഎച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ, ഡിസി ബുക്‌സ്, മാതൃഭൂമി, പ്രദീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദര്‍ ബുക്‌സ്, മാധ്യമം ബുക്‌സ്, യുവത ബുക്‌സ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ മലയാള പ്രസാധകരുടെ കൃതികള്‍ പവലിയനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ പ്രവാസി മലയാളി എഴുത്തുകാര്‍ രചിച്ച പുസ്തകങ്ങളും ഐ പി എച്ഛ് സ്റ്റാളില്‍ വില്പനയിലുണ്ട്.
നോര്‍ക്ക റൂട്‌സ് ചെയര്‍മാന്‍ സി വി റപ്പായിയുടെ എ ടൈല്‍ ഓഫ് ടു ജേര്‍ണിസ്, ന്യുസ് ട്രയല്‍ ഇംഗ്ലീഷ് ഡെയ്‌ലി എക്സിക്യുടീവ് എഡിറ്റര്‍ ഹുസൈന്‍ അഹമ്മദിന്റെ ഇംഗ്ലീഷ് രസായനം, റഫിക് ബദരിയയുടെ ആലം നൂര്‍ നോവല്‍ തുടങ്ങിയ പുസ്തകങ്ങളും
പ്രാദേശിക സാഹിത്യ ശബ്ദങ്ങള്‍ക്ക് വേദിയൊരുക്കുന്നു. മേളയിലെ മൂന്നാം നമ്പര്‍ ഹാളിലെ 58-ാം നമ്പര്‍ ഐപിഎച്ച് പവലിയനില്‍ ദിവസേനയുള്ള ആശ്ചര്യങ്ങള്‍, മത്സരങ്ങള്‍, പുസ്തക സമ്മാനങ്ങള്‍ എന്നിവയും നടക്കും. മേളയില്‍ 10 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.ഈ വര്‍ഷത്തെ അതിഥി രാജ്യമായ പലസ്തീനിനെ പ്രതിഫലിപ്പിക്കുന്ന പവലിയനില്‍ പലസ്തീന്‍ ലക്ഷ്യത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് ആഴത്തില്‍ പരിശോധിക്കുന്ന മലയാള പുസ്തകങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

ഷഫീക് അറക്കല്‍

Ads by Google
Wednesday 14 May 2025 06.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW