Friday, March 13, 2026 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 02.13 PM

പറന്നുയരുന്നതിനിടെ എയര്‍പോര്‍ട്ടിലെ സകലതിനെയും തെറിപ്പിച്ച് വിമാനം: കടലിലേക്ക് വീണ് ബീച്ചിലിരുന്ന സഞ്ചാരികള്‍

airport, take-off, blown, tourist

ലോകത്തിലെ കടത്തല്‍തീരത്തോട് ചേര്‍ന്നുകിടക്കുന്നതില്‍ പേര് കേട്ട ഒരു വിമാനത്താവളമാണ് സെന്റ് മാര്‍ട്ടിന്‍ വിമാനത്താവളം. മാര്‍ട്ടന്‍ പ്രിന്‍സസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്നതാണ് കരീബിയനിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപിലെ ഈ വിമാനത്താവളം. ഈ വിമാനത്താവളത്തിലേക്ക് വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടിരിക്കാനായി വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത് പതിവാണ്. വിമാനത്താവളത്തിന് സമീപത്തെ മഹോ ബീച്ച്, രാവിലെയും വൈകീട്ടും വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും.

പറന്നുയരുന്നതും ഇറങ്ങുന്നതുമായി വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് സഞ്ചാരികളെത്തുന്നത്. പക്ഷേ, സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വിമാനങ്ങള്‍ ലാന്റ് ചെയ്യുന്നതിനായി വളരെ താഴ്ന്നാണ് ഇവിടെ പറക്കുന്നതെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇന്‍സെല്‍ എയര്‍ എയര്‍ലൈനിന്റെ എംഡി 80 വിമാനം പറന്നുയരുന്നതിനുള്ള തയ്യാറെടുപ്പിനായി റണ്‍വേയിലേക്ക് തിരിച്ച് നിര്‍ത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വിശാലമായ ആകാശത്ത് മഴമേഘങ്ങള്‍ തിങ്ങിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വിമാനം റണ്‍വേയിലേക്ക് ശരിയായ രീതിയില്‍ നിന്നതിന് പിന്നാലെ ആളുകള്‍ വിമാനത്താവളത്തിന്റെ താത്കാലിക ഇരുമ്പ് വേലിയില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. പിന്നാലെ വിമാനത്തില്‍ നിന്നുള്ള കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാം.

ഈ സമയം വിമാനത്തിന്റെ പിന്നില്‍ നിന്നും വായു പ്രവാഹമുണ്ടാകുന്നു. ഈ വായുപ്രവാഹത്തില്‍പ്പെട്ട് സഞ്ചാരികള്‍ ബിച്ചിലേക്ക് തെറിച്ച് വീഴുന്നതും. ചിലര്‍ തെന്നി കടലില്‍ വീഴുന്നതും കാണാം. സഞ്ചാരികള്‍ തീരത്ത് സൂക്ഷിച്ചിരികുന്ന സാധാനങ്ങളെല്ലാം കടലിലേക്ക് പറന്ന് പോകുന്നു. കടലില്‍ വലിയൊരു ദൂരത്തേക്ക് വായുപ്രവാഹം സൃഷ്ടിക്കുന്ന അലയും വീഡിയോയില്‍ കാണാന്‍ കഴിയും. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തി. '100 മീറ്ററിനുള്ളില്‍ 120-130 db, ചെവി അടിച്ച് പോകാന്‍ ഇത് മതിയാകും' എന്നായിരുന്നു എന്ന് ഇന്‍ഫ്‌ലുവന്‍സര്‍ ബ്രയാന്‍ ജോണ്‍സണ്‍ എഴുതിയത്. 'ശബ്ദം മാത്രമല്ല, വായുവിന്റെ ഗുണനിലവാരവും മോശമായിരിക്കുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW