-->
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് 'ഡ്രോണ്‍ പക്കവട'. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ പക്കവടയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നത്. റിട്ട. ലെഫ്റ്റനന്റ് ജനറല്‍ കെ ജെ എസ് ധില്ലണ്‍ എക്സ് അക്കൗണ്ടിലൂടെയാണ് സാങ്കല്‍പ്പിക ഡ്രോണ്‍ പക്കവടകളുടെ ചിത്രം പങ്കിട്ടത്. പക്കവടകള്‍ വ്യത്യസ്ത രൂപത്തില്‍ കണ്ടതോടെ എല്ലാവരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. സാധാരണ രൂപത്തില്‍ നിന്ന് മാറി ഡ്രോണ്‍ ആകൃതിയില്‍ വറുത്തെടുത്ത മൂന്ന് പക്കവടകളുടെ ചിത്രങ്ങള്‍ എല്ലാവരിലും കൗതുകം ഉണര്‍ത്തി. 'ഡ്രോണ്‍ പക്കവടകള്‍... വ്യോമ പ്രതിരോധ റെജിമെന്റിലെ പുതിയ ലഘുഭക്ഷണം. ജയ് ഹിന്ദ്.' റിട്ട. ലെഫ്റ്റനന്റ് ജനറല്‍ എക്സില്‍ കുറിച്ചു.
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി. പോസ്റ്റിന് 12,00-ലധികം ലൈക്കുകള്‍ നേടുകയും 1,700-ലധികം തവണ പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഇന്ത്യന്‍ വ്യോമ പ്രതിരോധ റെജിമെന്റിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതിന് എല്ലാ പഞ്ചാബി സഹോദരന്മാരും തുര്‍ക്കിഷ്-ചൈനീസ് വിഭവമായ 'ഡ്രോണ്‍ പക്കവടകള്‍' കഴിക്കാന്‍ തുടങ്ങണം' മുന്‍ ഐപിഎസ് ഓഫീസര്‍ ഗുരീന്ദര്‍ ധില്ലണ്‍ തമാശ രൂപേണ പറഞ്ഞു.
Drone Pakoras A new snack in Air Defence RegimentsJai Hind 🇮🇳PC : www pic.twitter.com/UMuIus8R1k— KJS DHILLON🇮🇳 (@TinyDhillon) May 11, 2025