-->
റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ പ്രധാന റോഡിന് സമീപത്ത് കൂടി പോകുന്ന സബ് വേയിലൂടെ സ്‌കൂട്ടിയുമായി പോകുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
സ്‌കൂട്ടറിന് പിന്നാലെ ഉണ്ടായിരുന്ന കാറില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. ഹെല്‍മറ്റിലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഒരു യുവതി, റോഡിന്റെ വലത് വശത്ത് നിന്നും ഇടത് വശത്തേക്ക് വാഹനം ഒടിച്ചെത്തിയതിന് പിന്നാലെ സ്‌കൂട്ടറില്‍ നിന്നും കൈയെടുക്കുന്നു. പിന്നാലെ ഇരുകൈകളും കൊണ്ട് നടുവിന് കുത്തിപ്പിടിച്ച് പിന്നിലേക്ക് സ്ട്രച്ച് ചെയ്യുന്നു. വീണ്ടും തിരക്കിലേക്ക് വാഹനം ഓടിച്ച് പോകുന്നു. തിരക്കേറിയ റോഡില്‍ വച്ചുള്ള യുവതിയുടെ അഭ്യാസ പ്രകടനം റീല്‍സിന് വേണ്ടിയുള്ളതാണോ എന്ന് വ്യക്തമല്ല.
അതേസമയം യുവതി ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. ദീര്‍ഘ യാത്ര സൃഷ്ടിച്ച മടുപ്പില്‍ നിന്നാകാം യുവതി ഓടുന്ന വാഹനത്തില്‍ നിന്നും പിന്നിലേച്ച് സ്ട്രച്ച് ചെയ്തത്. എന്നാല്‍, അതേ റോഡില്‍ കൂടി, പ്രത്യേകിച്ചും പിന്നില്‍ നിന്നും വരുന്ന വാഹനങ്ങളെ യുവതി ശ്രദ്ധക്കുന്നില്ലെന്നും കാണാം.