Monday, March 16, 2026 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 11.28 AM

ഡിറ്റക്ടീവ് ഉജ്ജ്വലൻ- മെയ് ഇരുപത്തിമൂന്നിന്

uploads/news/2025/05/780995/detective.gif

വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച്നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്തുവാനെത്തുന്ന ഡിറ്റക്ടീവ് ഉജ്വലൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷവും നൽകുന്ന തായിരിക്കും. '

ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വത: സിദ്ധമായ അഭിനയ ശൈലിയിലൂടെ ഈ ഏറെ അവിസ്മരണീയമാക്കുന്നു.
സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.

എഡിറ്റിംഗ് - ചമൻ ചാക്കോ
കലാസംവധാനം - കോയാസ്
മേക്കപ്പ് - ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ '
ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ
വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ - മാനേജർ - റോജിൻ
പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ
പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്.
പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ
പട്ടാമ്പി ഷൊർണൂർ, കൊല്ലംങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തായായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ - നിദാദ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW