-->
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം െചയ്യുന്ന പുതിയ സിനിമ ഒരുങ്ങുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഊഹാപോഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഈ പ്രചരണങ്ങളില്‍ യാതൊരു സത്യവുമില്ല. സ്വന്തം സിനിമകളെക്കുറിച്ചുളള ഔദ്യോഗിക അറിയിപ്പുകള്‍ തന്നില്‍ നിന്ന് നേരിട്ട് മാത്രമേ ഉണ്ടാകൂ. ഭാവിയെ പ്രതീക്ഷയോടെ കാണാമെന്നും ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.