-->
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജയിലര്‍ 2 വിന്റെ ചിത്രീകരണ തിരക്കുകളിലാണ് രജനി ഇപ്പോള്‍. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് മന്ത്രി നടനെ നേരിട്ടെത്തി കണ്ടത്. രജനികാന്തിന്റെ ഭാഷ എന്ന ചിത്രത്തിലെ ' നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന ഹിറ്റ് ഡയലോഗ് ആണ് മന്ത്രി ചിത്രത്തിന്റെ ക്യാപ്ഷനായി നല്‍കിയത്.
അതേസമയം, പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജയിലര്‍ 2ന്റെ ഷൂട്ടിങ്ങിനായി നടന്‍ കോഴിക്കോട് എത്തിയത്. നെല്‍സണ്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആറ് ദിവസമാണ് താരം കോഴിക്കോട് ഉണ്ടാവുക. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം.
2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തില്‍ വിനായകന്‍ ആയിരുന്നു വില്ലന്‍ എങ്കില്‍ രണ്ടാം ഭാഗത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ആണ് വില്ലന്‍ റോളില്‍ എത്തുക. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്.