Sunday, March 15, 2026 Last Updated 55 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 03.29 PM

കൈകൊട്ടിയും നായയുടെ തലയില്‍ വിരലുകള്‍ കൊണ്ട് തഴുകിയും മുത്തശ്ശി; വളര്‍ത്തു നായയുടെ ജന്മദിനം കേക്കു മുറിച്ച് ആഘോഷിച്ച് വൃദ്ധ- വീഡിയോ വൈറല്‍

uploads/news/2025/05/780815/Untitled-3.jpg
Old woman ceebrates her pet dog's birthday (Image Source: Youtube)

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോകളും ചിത്രങ്ങളും കാഴ്ച്ക്കാരുടെ കണ്ണും മനസ്സും നിറയ്ക്കാറുണ്ട്. വെറും പബ്ലിസിറ്റിക്കും റീച്ചിനും വേണ്ടിയല്ലാതെ തീര്‍ത്തും നിഷ്കളങ്കമായി പെരുമാറുകയും സ്നേഹം പങ്കിടുകയും ചെയ്യുന്ന ചിലരുടെ വീഡിയോകള്‍ ഹൃദയം കവരുന്നതായി മാറാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചൈനയില്‍ നിന്നുളളതാണ് ഹൃദയഹാരിയായ ഈ ദൃശ്യങ്ങള്‍. രാത്രിയില്‍ തന്റെ വളർത്ത് നായയുടെ ജന്മദിനം ആഘോഷിക്കുന്ന ഒരു വൃദ്ധയെ കാണാം.
വീഡിയോയില്‍ ഒരു ജന്മദിന കേക്കിന് മുകളില്‍ ഒരു മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നതും ഒരു നായ അതിന്റെ ജന്മദിനം ആഘോഷിക്കാൻ സന്തോഷത്തോടെ അതിന്റെ അരികില്‍ ഇരിക്കുന്നതും കാണാം. ഒപ്പമിരിക്കുന്ന വൃദ്ധയായ സ്ത്രീയുടെ സ്നേഹവും വാത്സല്യവും ആ വീഡിയോയിലുളനീളം കാണാം. ദൃശ്യങ്ങളില്‍ മുത്തശ്ശി കൈകൊട്ടുകയും, നായയുടെ തലയില്‍ വിരലുകള്‍ കൊണ്ട് തഴുകുകയും ചെയ്യുന്നുണ്ട്.
ഹൃദയസ്പർശിയായ ഈ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ‘യുപി ഗുയിഷോ’ എന്ന യൂട്യൂബ് പേജാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ ദൃശ്യങ്ങള്‍ക്ക് കമന്റുകള്‍ നല്‍കുന്നുണ്ട്.

Ads by Google
Tuesday 13 May 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW