Friday, March 13, 2026 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 02.25 PM

ആരോഗ്യപരമാ ലാഭാ: 'മൈക്രോ ഹെല്‍ത്ത് ക്ലബ്' പദ്ധതിയുമായി മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ്

uploads/news/2025/05/780793/pp-12.gif

ദോഹ: ഖത്തറിലെ ആരോഗ്യമേഖല യിലെ പ്രമുഖസ്വകാര്യസ്ഥാപനവും സമ്പൂര്‍ണ പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക് സെന്ററുമായ മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ്‌പൊതുജനാരോഗ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി
'മൈക്രോ ഹെല്‍ത്ത് ക്ലബ്ബ്' പദ്ധതിക്ക് തുടക്കം കുറിച്ചതായി മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.
പൊതുജനങ്ങളില്‍ ആരോഗ്യ പരിരക്ഷയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹെല്‍ത്ത് ക്ലബ്ബാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഉള്‍പ്പെടെയുള്ള ഖത്തറിലെ ആരോഗ്യ സേവന ദാതാക്കളില്‍ നിന്നും വിവിധങ്ങളായ സേവനങ്ങളുടെ നിരക്കുകളില്‍ വലിയ ഇളവുകള്‍ ലഭിക്കുന്നതാണ് 'മൈക്രോ ഹെല്‍ത്ത് ക്ലബ്ബ്' .ലാബോട്ടറി പരിശോധനകള്‍, എം.ആര്‍.ഐ, സി.ടി.സ്‌കാന്‍ അടക്കമുള്ള റേഡിയോളജി പരിശോധനകള്‍ എന്നിവയ്ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഹോം ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കള്‍, ഡയറ്റ് സെന്ററുകള്‍, ഫാര്‍മസികള്‍, ഫിസിയോതെറാപ്പി സെന്ററുകള്‍, വെല്‍നസ്സ് സെന്ററുകള്‍, ജിംനാസ്‌ററിക്‌സ്, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം മൈക്രോ ഹെല്‍ത്ത് ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് ഇളവുകള്‍ ലഭിക്കും. ക്ലബ്ബ്അംഗത്വമുള്ളവര്‍ക്ക് ദോഹയുടെ ചുറ്റളവില്‍ ഹോം സര്‍വീസും സൗജന്യമായി നല്‍കും.
സ്വന്തം ആരോഗ്യ സംരക്ഷണത്തിനും, ജീവിതശൈലി രോഗങ്ങള്‍ക്കുമെതിരെ മുന്‍കരുതല്‍ എടുക്കുന്നതിനുള്ള ഒരു സംസ്‌കാരം പൊതുജനങ്ങളില്‍ വളര്‍ത്തിയെടുക്കാനുള്ള അനവധി പരിപാടികളും ക്ലബ്ബിന്റെ ഭാഗമായി നടക്കും.ഡിസ്‌ക്കൗണ്ടുകള്‍ക്കു പുറമെ, രാജ്യത്തെയും വിദേശങ്ങളിലെയും ആരോഗ്യ ഏജന്‍സികളുമായി ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ-ബോധവത്കരണ പരിപാടികള്‍, കെയര്‍ നെറ്റ്വര്‍ക്കിലുടെ ആവശ്യമായ ഉറക്കം ഉറപ്പു വരുത്താനും, വ്യായാമം പ്രോത്സാഹിപ്പിക്കാനും, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ആരോഗ്യഅവബോധമുള്ള സമൂഹത്തിനായുള്ള മൈക്രോ ഹെല്‍ത്ത് സി.ഇ.ഒ ഡോ. നൗഷാദ് സി.കെ.യുടെ ദീര്‍ഘ വീക്ഷണമാണ്
സമഗ്ര പദ്ധതിയാണ് മൈക്രോ ഹെല്‍ത്ത്ഇ ക്ലബ്ബ് ലക്ഷ്യം വെക്കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
ക്ലബ് അംഗങ്ങള്‍ക്ക് അംഗത്വ കാര്‍ഡിനൊപ്പം ഡിജിറ്റല്‍ അംഗത്വവും ലഭിക്കും. കൂടാതെ ആരോഗ്യ ടിപ്പുകള്‍, വെല്‍നെസ്സ് ആക്റ്റിവിറ്റികള്‍, മാരത്തോണുകള്‍, വിദഗ്ധരുടെ ആരോഗ്യ ക്ലാസുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ സ്ഥിരമായി ലഭ്യമാക്കപ്പെടും.
ഒരു വര്‍ഷത്തെ കാലാവധിയുള്ള ക്ലബ്ബ് അംഗത്വത്തിന് 25റിയാലാണ് വാര്‍ഷിക രജിസ്‌ട്രേഷന്‍ ഫീസ്. മൈക്രോ ഹെല്‍ത്ത് ശാഖകളിലൂടെയോ അംഗീകൃത ഹെല്‍ത്ത് കെയര്‍ ക്ലബ്ബ്‌മെമ്പര്‍ഷിപ്പ് പാര്‍ട്‌ണേഴ്‌സിലൂടെയോക്ലബ്ബ്അം ഗത്വം ലഭ്യമാകുന്നതാണ്. ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റുള്ള ഏതൊരാള്‍ക്കും ക്ലബ്ബില്‍അംഗത്വമെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും
www.microhealthlab.com
Whatsapp: 520 64 690.ദോഹ സി റിങ് റോഡിലെമൈക്രോ ഹെല്‍ത്ത് ലബോറട്ടറിആസ്ഥാനത്ത്നടന്നവാര്‍ത്താ സമ്മേളനത്തില്‍ മൈക്രോ ഹെല്‍ത്ത് ക്ലബ്‌ചെയര്‍പേഴ്ണ്‍ ഉദയ് കുമാര്‍ നടരാജന്‍,
ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍
അല്‍ക മീര സണ്ണി,മെഡിക്കല്‍ ഡയറക്ടര്‍
ഡോ. വിജയ് വിഷ്ണു പ്രസാദ്,ഹെഡ് ഓഫ് ഓപ്പറേഷന്‍സ്
നിജി മാത്യു ,എല്‍.എം.സി. മെമ്പര്‍
വിഷ്ണു രവി എന്നിവര്‍പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Tuesday 13 May 2025 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW