-->
നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്. ദിയയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും തങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുളള കാത്തിരിപ്പിലാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ വളക്കാപ്പ് ചടങ്ങ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദിയയുടെ മൂത്ത സഹോദരിയും നടിയുമായ അഹാന കൃഷ്ണ.
തന്റെ ഒപ്പമുള്ള ദിയയുടെ ഒരു കുട്ടിക്കാല ചിത്രവും അഹാന പങ്കുവച്ചു. ഇവള്‍ ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ട് എന്നും അഹാന പറയുന്നു. പച്ച നിറത്തിലുള്ള പട്ടുസാരിയും ഹെവി വര്‍ക്കുള്ള മെറൂണ്‍ ബ്ലൗസുമായിരുന്നു ദിയയുടെ വേഷം. സാരിക്ക് ഇണങ്ങുന്ന തരത്തിലുള്ളതായിരുന്നു ആഭരണങ്ങള്‍. പതിവില്‍ നിന്നും വിപരീതമായി ഇത്തവണ ലൂസ് ഹെയറാണ് ദിയ ചൂസ് ചെയ്തത്. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു അശ്വിന്റെ വേഷം. അഹാന ഉള്‍പ്പടെ മറ്റ് രണ്ട് സഹോദരിമാരും ഹാഫ് സാരിയില്‍ സുന്ദരികളായിരുന്നു.