Friday, March 13, 2026 Last Updated 47 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 09.22 AM

ഒരമ്മയ്ക്ക് ഇതില്‍ കൂടുതല്‍ എന്തുവേണം; മകള്‍ പാപ്പുവിന്റെ അപ്രതീക്ഷിത സമ്മാനം നെഞ്ചോടു ചേര്‍ത്ത് അമൃത; വീഡിയോ

amrutha-suresh
photo-www.instagram.com/amruthasuresh/

മാതൃദിനത്തില്‍ ഗായിക അമൃത സുരേഷിനു അപ്രതീക്ഷിത സമ്മാനം നല്‍കി അമ്പരപ്പിച്ചിരിക്കുകയാണ് മകള്‍ അവന്തിക എന്ന പാപ്പു. ‘ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക് മാതൃദിനാശംസകള്‍. ക്രുരമായ ലോകത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഞാന്‍ സുരക്ഷിതയാണെന്ന് തോന്നുന്നത്. ഏറ്റവും ദു:ഖകരമായ സമയത്തും എനിക്കുവേണ്ടി അമ്മ പുഞ്ചിരിക്കാറുണ്ട് ’എന്നായിരുന്നു അമൃതയെക്കുറിച്ച് അവന്തിക എഴുതിയത്.

അമ്മയ്ക്കായുളള മാതൃദിന സന്ദേശം വലിയൊരു ചാര്‍ട്ട് പേപ്പറിലാണ് അവന്തിക തയാറാക്കിയത്. കുറിപ്പും ഫോട്ടോകളു, അടങ്ങിയ സന്ദേശം അമൃതയുടെ സഹോദരി അഭിരാമിയാണ് കൈമാറിയത്. റിഹേഴ്‌സല്‍ ക്യാംപില്‍ വെച്ച് മകളുടെ സര്‍പ്രൈസ് സമ്മാനം തുറന്നു വായിക്കുന്ന വീഡിയോ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഒരമ്മയ്ക്ക് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ഞങ്ങള്‍ ഒരുമിച്ചല്ലാതിരുന്നിട്ടും എന്റെ റിഹേഴ്‌സലിനിടയില്‍ അവളുടെ സ്‌നേഹം ഞാന്‍ അനുഭവിക്കണമെന്ന് അവള്‍ക്ക് തോന്നി. ഒരു അമ്മ എന്ന നിലയില്‍ എപ്പോഴും കൂടെക്കൊണ്ടുനടക്കാന്‍ കഴിയുന്ന നിമിഷങ്ങളാണിത് ’എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Tuesday 13 May 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW