-->
ശശികുമാര്‍, സിമ്രാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ' ടൂറിസ്റ്റ് ഫാമിലി' . മികച്ച േപ്രക്ഷക പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായിരിക്കുകയാണ്. സെലിബ്രിറ്റിക്കളടക്കം നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.
ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ അഭിഷന്‍ ജീവിന്തിനെ ഫോണില്‍ വിളിച്ചാണ് രജനികാന്ത് ചിത്രത്തെ അഭിനന്ദിച്ചത്. രജനികാന്തുമായി ഫോണില്‍ സംസാരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അഭിഷന്‍ പങ്കുവെച്ചു. 'ഈ ഫോണ്‍ കോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ഹ്യൂമനില്‍ നിന്ന് ഒരു പ്രത്യേക കോള്‍ ലഭിച്ചു'. ചിത്രത്തോടൊപ്പം അഭിഷന്‍ കുറിച്ചു.'സൂപ്പര്‍, സൂപ്പര്‍, സൂപ്പര്‍, അസാധാരണമായത്' എന്നാണ് രജനികാന്ത് ചിത്രത്തെ വിശേഷിപ്പിച്ചത്.
മെയ് 1 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മിഥുന്‍ ജയ് ശങ്കര്‍, ഇളങ്കോ കുമാരവേല്‍, യോഗി ബാബു, കമലേഷ്, ബക്‌സ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.