Thursday, March 12, 2026 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 04.00 PM

മകളുടെ വിവാഹച്ചിലവ് താങ്ങാനാവില്ലെന്ന് അനുരാഗ് കശ്യപ്; മഹാരാജയിലൂടെ അതിന് സഹായം നല്‍കി വിജയ് സേതുപതി; അനുരാഗിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/05/780625/Untitled-6.jpg
Anurag Kashyap about vijay sethupathi on his daughter's wedding (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ സംവിധായകന്‍ അനുരാഗ് കശ്യപ് മികച്ച ഒരുപാട് സിനിമകള്‍ ബിഗ് സ്ക്രീനിന് നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് താരം തന്റെ കരിയറില്‍ അഭിനയവും ഉള്‍പ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ വർഷം മുതൽ അനുരാഗ് കശ്യപ് കൂടുതൽ തെന്നിന്ത്യൻ സിനിമകളിലാണ് പ്രവർത്തിക്കുന്നത്. മഹാരാജ എന്ന സിനിമയിൽ വിജയ് സേതുപതിയോടൊപ്പം മികച്ച രീതിയിൽ പ്രവർത്തിച്ചതിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിന്റെ വിവാഹം. അമേരിക്കൻ സംരഭകനായ ഷെയ്ൻ ഗ്രെഗോയറിനെയാണ് ആലിയ വിവാഹം ചെയ്തത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ മകളുടെ വിവാഹച്ചലവിനായുള്ള പണം കണ്ടെത്തിയതിനെ കുറിച്ച്‌ സംസാരിക്കുകയാണ് അനുരാഗ് കശ്യപ്. അടുത്ത വർഷം മകളുടെ വിവാഹമാണെന്നും അതിന്റെ ചെലവ് തനിക്ക് താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും നടൻ വിജയ് സേതുപതിയോട് പറഞ്ഞിരുന്നുവെന്നും സഹായിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും അങ്ങനെയാണ് മഹാരാജ എന്ന സിനിമയില്‍ അഭിനയിച്ചതെന്നും അനുരാഗ് പറഞ്ഞു.
രാഹുല്‍ ഭട്ടും സണ്ണി ലിയോണും അഭിനയിച്ച കെന്നഡി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ക്കിടയിലാണ് അനുരാഗ് കശ്യപ്, വിജയ് സേതുപതിയെ യാദൃശ്ചികമായി കണ്ടുമുട്ടിയത്. ‘‘ഇമൈക്ക നൊടികള്‍ക്ക് ശേഷം ഞാൻ ഒരുപാട് ദക്ഷിണേന്ത്യൻ സിനിമകള്‍ നിരസിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. പിന്നീട്, കെന്നഡിയുടെ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ഞാൻ വിജയ് സേതുപതിയെ തുടർച്ചയായി കണ്ടുമുട്ടി. അദ്ദേഹം നല്ലൊരു കഥയുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഞാൻ അത് ആദ്യം നിരസിച്ചു. പിന്നീടാണ് മകളുടെ വിവാഹക്കാര്യം പറയുന്നത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു...‘അടുത്ത വർഷം എന്റെ മകളുടെ വിവാഹമാണ്. അതിന്റെ ചെലവ് എനിക്ക് താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല...’ അപ്പോള്‍ വിജയ് പറഞ്ഞു, ‘ഞങ്ങള്‍ നിങ്ങളെ സഹായിക്കാം....’ അങ്ങനെയാണ് മഹാരാജ സംഭവിച്ചത്....’’ അനുരാഗ് പറഞ്ഞു.
അനുരാഗിന്റെ മകൾ ആലിയ കശ്യപ് 2024 ഡിസംബറിൽ മുംബൈയിൽ വച്ചാണ് തന്റെ ദീർഘകാല കാമുകൻ ഷെയ്ൻ ഗ്രെഗോയറിനെ വിവാഹം ചെയ്തത്. മുംബൈയില്‍ നടന്ന ആലിയയുടെ വിവാഹത്തില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. നാഗചൈതന്യ, ശോഭിത ധൂലിപാല, അഭിഷേക് ബച്ചൻ, അഗസ്ത്യ നന്ദ, സുഹാന ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, ബോബി ഡിയോള്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.
മഹാരാജ സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍, കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ലോകമെമ്പാടും 190 കോടി രൂപയായിരുന്നു ഇതിന്റെ കളക്ഷന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW