-->
വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ’ഫീനിക്‌സ്’. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് സംവിധാനം ചെയ്ത സിനിമയുടെ പ്രീമിയറിൽ ആരാധകരുമായി സംവദിക്കുമ്പോൾ സൂര്യ സേതുപതി ച്യൂയിംഗം ചവയ്ക്കുന്ന വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് വിജയ് സേതുപതി. 'മകന്റെ പ്രവൃത്തി മനഃപൂർവ്വമല്ല. അത് അറിയാതെ ചെയ്തതാകാം. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലോ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലോ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,' വിജയ് സേതുപതി പറഞ്ഞു. ഒരു സിനിമയിൽ നായകനായപ്പോഴേക്കും സൂര്യയ്ക്ക് അഹങ്കാരമാണെന്ന രീതിയിൽ ഈ വീഡിയോ ട്രോൾ ചെയ്യപ്പെട്ടിരുന്നു.
നേരത്തെ സിനിമയുടെ പ്രഖ്യാപന സമയത്ത് സൂര്യയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു, തനിക്ക് ദിവസവും 500 രൂപ മാത്രമായിരുന്നു പോക്കറ്റ് മണി തന്നിരുന്നതെന്നും താന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നുമായിരുന്നു സൂര്യയുടെ പരാമര്‍ശങ്ങളില്‍ ഒന്ന്, ഡോക്ടറുടെ മകനും എഞ്ചിനീയറുടെ മകനും അതാത് ജോലികളിലേക്ക് വരുന്ന പോലെ തന്നെയാണ് ആക്ടറുടെ മകന്‍ ആക്ടിങിലേക്ക് വരുന്നതെന്നും സൂര്യ സേതുപതി പറഞ്ഞിരുന്നു ഇതും വിവാദമായിരുന്നു.
അതേസമയം, 'ഫീനിക്‌സ് 'സമ്മിശ്ര പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ സൂര്യ സേതുപതി അഭിനയിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.