Sunday, March 15, 2026 Last Updated 30 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 03.03 PM

ഡയറക്ടറും ആക്ടറും തന്നെ നല്ലപോലെ ട്രൈ ചെയ്തെന്ന് നിത്യ മേനന്‍; പ്രോപ്പര്‍ ആയി പറയ് എന്ന് ട്രോളി വിജയ് സേതുപതി; ചിരിപൊട്ടി പ്രേക്ഷകര്‍, കമന്റ് ബോക്സില്‍ ട്രോള്‍പ്പെരുമഴ

uploads/news/2025/08/794755/Untitled-5.jpg
Vijay Sethupathi and nithya menen humour talk (Image Source: Youtube)

തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം നിത്യ മേനനും ഒരുമിച്ചെത്തിയ സിനിമയാണ് ‘കാതലിക്ക നേരമില്ലൈയ്’. പാണ്ഡിരാജ് സംവിധാനം ചെയ്ത തലൈവൻ തലൈവി, രണ്ട് അഹങ്കാരികളായ വ്യക്തികൾ ഒരു സംഘർഷഭരിതമായ ബന്ധത്തിലൂടെ സഞ്ചരിക്കുന്ന ഒരു തീവ്രമായ പ്രണയ ചിത്രമാണ്. റിലീസാകും മുമ്പു തന്നെ ഗാനങ്ങളിലൂടെയും ടീസറുകളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിത്യ മേനന്‍ പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നിത്യ മേനന്‍ പറഞ്ഞ മറുപടിക്കാണ് വിജയ് സേതുപതി ഒരു മാസ്സ് കമന്റ് നല്‍കിയത്. ‘‘ഇവര്‍ രണ്ടുപേരും എന്നെ നല്ലതു പോലെ ട്രൈ ചെയ്തു, ഡയറക്ടര്‍ ആന്‍ഡ് ആക്ടര്‍ രണ്ടാളും...’’ എന്നാണ് നിത്യ പറഞ്ഞത്. ‘‘പ്രോപ്പര്‍ ആയിട്ട് പറയ്...’’ എന്നാണ് വിജയ് സേതുപതി ചിരിച്ചു കൊണ്ട് നിത്യയോട് പറഞ്ഞത്. സംഭവം കൈ വിട്ടുപോയി എന്ന് മനസ്സിലാക്കിയപ്പോള്‍, ‘സോറി...സോറി...അങ്ങനെ അല്ല...’ എന്നാണ് പൊട്ടിച്ചിരിച്ച് നിത്യ പറഞ്ഞു. സദസ്സും വേദിയിലിരുന്നവരും മാധ്യമപ്രവര്‍ത്തകരും പൊട്ടിച്ചിരിച്ചാണ് നിത്യയുടെ സംസാരം ഏറ്റെടുത്തത്.
വീഡിയോ വൈറലായതോടെ ആരാധകരില്‍ പലരും ഇതിന് കമന്റുകളും നല്‍കുന്നുണ്ട്. ‘ലേ വിജയ് സേതുപതി: മര്യാദിക്ക് പറയടി...,ഞാൻ ട്രൈ ചെയ്തെടാ ട്രൈ എന്റെ ട്രൈ കണ്ട് അവള് വീണു,ലെ ആറാട്ടണ്ണൻ, ഞാനൊന്ന് ട്രൈ ചെയ്തപ്പോൾ കേസ് കൊടുത്തവളാണ് ഈ ഇരുന്ന് കിണിക്കുന്നത്...’ എന്നതടക്കമാണ് ട്രോളുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW