Saturday, March 14, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 03.38 PM

‘ലോകം സിന്ദൂരം ചോദിക്കുന്നു...’; ട്വീറ്റ് നമ്പറുകളില്‍ നിന്ന് മാറ്റം; 20 ദിവസത്തിനു ശേഷം മൗനം വെടി​ഞ്ഞ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍

പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഒരു അഭിപ്രായവും പറയുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ 20 ദിവസ​ത്തെ നീണ്ട മൗനത്തിനു ശേഷം അമിതാഭ് ബച്ചന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
 Amitabh Bachchan,  Pahalgam terror attack, operation sindoor
Amitabh Bachcahan on operation sindoor (Image Source: Instagram)

പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ മുഴുവന്‍ വലിയൊരു ഞെട്ടലിലായിരുന്നു. ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയ ശേഷമാണ് പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെ എന്തെങ്കിലുമൊന്ന് കുറിക്കാന്‍ തുടങ്ങിയത്. സെലിബ്രിറ്റികളില്‍ പലരും ഈ തിരിച്ചടി ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടവരാണ്. മറ്റു ചിലരാകട്ടെ പകരത്തിനു പകരമല്ല ചെയ്യേണ്ടതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. ചിലര്‍ ഇതിനിടയില്‍ ഒന്നും മിണ്ടാതെ മൗനവും പാലിച്ചു.
പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെക്കുറിച്ച് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഒരു അഭിപ്രായവും നടത്തിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പലരും മൗനം പാലിച്ചാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
എന്നാല്‍ അക്കൂട്ടത്തില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍. ഇത്രയും ദിവസങ്ങള്‍ ട്വീറ്റ് നമ്പറുകള്‍ മാത്രം നല്‍കിയാണ് ബിഗ് ബി തന്റെ അഭിപ്രായം അറിയിച്ചത്. ഒന്നും കുറിക്കാതെ നമ്പര്‍ മാത്രമാണ് താരം പങ്കുവച്ചിരുന്നത്.
ഇപ്പോഴിതാ തുടര്‍ച്ചയായ 20 ദിവസത്തെ മൗനത്തിനു ശേഷം തന്റെ എക്സ് പോസ്റ്റിലൂടെയും ബ്ലോഗിലൂടെയും മൗനം വെടിയുകയാണ് അമിതാഭ് ബച്ചന്‍.
ട്വീറ്റ് നമ്പര്‍ അല്ലാതെ ആദ്യമായി ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച്‌ ഒരു നീണ്ട കുറിപ്പ് എഴുതിയിരിക്കുകയാണ് താരം. പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ കൃത്യതയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച്‌ ഇന്ത്യൻ സായുധ സേനയെ പ്രശംസിക്കുന്നതിനായി തന്റെ പിതാവും അന്തരിച്ച കവിയുമായ ഹരിവംശ് റായ് ബച്ചന്റെ കവിതയാണ് അമിതാഭ് പങ്കിട്ടത്. പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം വിവരിച്ചാണ് തന്റെ പിതാവിന്‍റെ കവിത അടക്കം അമിതാഭ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘‘അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനിടയില്‍, ആ ഭൂതം നിരപരാധികളായ ഒരു ഭർത്താവിനെയും ഭാര്യയെയും വലിച്ചിഴച്ചു. അവൻ ഭർത്താവിനെ നഗ്നനാക്കി, തന്റെ മതപരമായ കടമ നിറവേറ്റിയ ശേഷം, അയാള്‍ വെടിവയ്ക്കാൻ തുടങ്ങിയപ്പോള്‍, ഭാര്യ മുട്ടുകുത്തി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു, ‘എന്റെ ഭർത്താവിനെ കൊല്ലരുത്...’ എന്നാല്‍ ആ ഭീരുവായ ഭൂതം, അങ്ങേയറ്റം ക്രൂരതയോടെ, ഭർത്താവിനെ വെടിവച്ചു - അവളെ വിധവയാക്കി. ഭാര്യ ‘എന്നെയും കൊല്ലൂ!’ എന്ന് നിലവിളിച്ചപ്പോള്‍, ഭൂതം പറഞ്ഞു, ‘വേണ്ട! പോയി ‘.....’ എന്ന് പറയൂ!...’’
ആ നിമിഷം ആ മകളുടെ മാനസികാവസ്ഥയെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍, ബാബുജിയുടെ കവിതയിലെ ഒരു വരി ഓർമ്മ വന്നു: ആ മകള്‍ കടന്ന് പോയ അവസ്ഥ അതായിരിക്കാം ‘‘എന്റെ കൈയ്യില്‍ ചിതയിലെ ചാരമാണ്, ലോകം എന്നോട് സിന്ദൂരം ചോദിക്കുന്നു - (ഹരിവംശ് റായ് ബച്ചന്റെ കവിതയിലെ വരികള്‍)...’ അവള്‍ക്ക് സിന്ദൂർ നല്‍കി, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യൻ സൈന്യത്തിന് ജയ് ഹിന്ദ്, നിങ്ങള്‍ ഒരിക്കലും നിർത്തരുത്, നിങ്ങള്‍ ഒരിക്കലും പിന്തിരിയരുത്...’’ എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്.

https://www.tumblr.com/srbachchan/783276583192576000/day-6296

കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായിരുന്നു സംഘര്‍ഷവാസ്ഥയില്‍ അയവ് വരുത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിതാഭ് ബച്ചന്‍ തന്റെ പോസ്റ്റ് പങ്കിട്ടത്.

Ads by Google
Monday 12 May 2025 03.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW