Thursday, March 12, 2026 Last Updated 55 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 01.36 PM

വിവാദങ്ങള്‍ കാറ്റില്‍പറത്തി ബേബി ഗേള്‍ സെറ്റില്‍ റീജോയിന്‍ ചെയ്ത് നിവിന്‍ പോളി; വീഡിയോ പങ്കിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അണിയറ പ്രവര്‍ത്തകര്‍

അടുത്തിടെ നിവിന്‍ പോളിയും ബേബി ഗേള്‍ സിനിമയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ബേബി ഗേളിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് നിവിന്‍ പോളി.
Nivin Pauly , producer Listin Stephen, Baby Girl movie
Nivin Pauly rejoins baby girl movie location (Image Source: X)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ നിവിന്‍ പോളി മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് ക്യാമ്പസ്സിന്റെ ഹരമായി താരം മാറി. ഒരു കാലത്ത് തുടര്‍ച്ചയായ ഹിറ്റുകള്‍ നല്‍കിയ താരം സൂപ്പര്‍താരപദവിയിലേക്കും ഉയര്‍ന്നു. പിന്നീടെപ്പോഴോ കരിയറില്‍ വമ്പന്‍ പരാജയങ്ങള്‍ താരം ഏറ്റുവാങ്ങി. വലിയ ഉയര്‍ച്ചയില്‍ നിന്ന് കുത്തനെ നിലം പതിച്ചു നിവിന്‍ പോളി.
ഇടയ്ക്ക് അമിതമായി ശരീരഭാരം കൂടിയതിന്റെ പേരിലും താരം വാര്‍ത്തകളില്‍ നിറഞ്ഞു. പിന്നീട് ഒരു യുവതിയുടെ മീ ടൂ വിവാദത്തിലും നിവിന്റെ പേര് കേട്ടു. അതില്‍ നിന്നൊക്കെ മുക്തനായി സിനിമകളില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയപ്പോഴാണ് അടുത്തിടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഒരു പരാമര്‍ശം നിവിന്റെ പേരിലാണെന്നുള്ള വാര്‍ത്തകള്‍ വന്നു. നിവിൻ പോളി നായകനാകുന്ന ‘ബേബി ഗേൾ’ എന്ന സിനിമയുമായി ബന്ധപെട്ടായിരുന്നു ചര്‍ച്ചകള്‍.
ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബേബി ഗേള്‍ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ നിവിൻ പോളി ജോയിൻ ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നിവിൻ പുതിയ ഷെഡ്യൂളില്‍ ജോയിൻ ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.


നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മലയാള സിനിമയില്‍ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവർത്തിച്ചാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്.
ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ ഉയർന്നിരുന്നു. ഇപ്പോള്‍ അണിയറപ്രവർത്തകർ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചു എന്നാണ് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.
ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.

Ads by Google
Monday 12 May 2025 01.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW