Thursday, March 12, 2026 Last Updated 24 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 11 May 2025 08.49 AM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം: സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

gold

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ച സ്വർണത്തിന്റെ അളവിൽ കുറവ് വന്ന സംഭവത്തിൽ സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്. റൂമിനുള്ളിൽ സിസിടിവി ക്യാമറകളില്ലെന്നും, സുരക്ഷാ ജീവനക്കാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ട്രോങ്ങ് റൂമിന്റെ ഓടുകൾ പഴകിയ നിലയിലായിരുന്നു. താൽക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും മൊഴികൾ പൊലീസ് രേഖപ്പെടുത്തുകയാണ്.

ശ്രീ പത്മനാഭക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവിൽ കുറവ് വന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കകയാണ്. 13.5 പവൻ സ്വർണമാണ് കാണാതായതായാണ് സംശയം. ശ്രീകോവിലിൽ സ്വർണം പൂശാനായി ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ അളവിലാണ് ആശയക്കുഴപ്പം.

കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങിൽ ക്രമക്കേട് കണ്ടെത്തിയതോടെ പരാതി പോലീസിൽ നൽകുകയായിരുന്നു. മോഷണം നടന്നതിന്റെ സൂചനകളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭക്തർ വഴിപാടായി നൽകുന്ന സ്വർണമാണ് ലോക്കറിൽ സൂക്ഷിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW