-->
സംഗീതം സൃഷ്ടിച്ചെടുക്കുന്ന ഒരു മാസ്മരിക ലോകം വാക്കുകളിൽ നിർവചിക്കാനാവില്ല. ഓരോ ഈണവും താളവും കേൾക്കുന്ന ഏതൊരാളിലും ഒരു മായാ പ്രപഞ്ചം ഉണ്ടാക്കും.
ഇപ്പോഴിതാ അത്തരത്തിൽ ഒരു രാജസ്ഥാനി പുല്ലാങ്കുഴൽ വാദകനായ മെഹബൂബ് വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെ തന്റെ അപ്രതീക്ഷിത പ്രകടനത്തിലൂടെ മാന്ത്രിക ലോകത്തേക്ക് കൊണ്ടു പോയി.
റായ്പൂർ വിമാനത്താവളത്തിൽ വച്ചുള്ളതാണ് സംഭവം. വിമാനത്താവള ജീവനക്കാരുടെ അഭ്യർഥന മാനിച്ച്, ഒരു സൂഫി ബോളിവുഡ് ഫ്യൂഷൻ ബാൻഡായ ജയ്പുരി ബ്രദേഴ്‌സ്, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ഒരു പുല്ലാങ്കുഴൽ പ്രകടനമാണ് അവതരിപ്പിച്ചത്. 2019-ൽ പുറത്തിറങ്ങിയ കേസരി എന്ന ചിത്രത്തിലെ അക്ഷയ് കുമാർ നായകനായ ബി പ്രാക്കിന്റെ ഹൃദയസ്പർശിയായ ട്രാക്ക് 'തേരി മിട്ടി'യാണ് അവർ പാടാൻ തിരഞ്ഞെടുത്തത്.
ആഴത്തിൽ സ്പർശിക്കുന്ന ദേശഭക്തി ഗാനം മെഹബൂബ് വായിക്കുമ്പോൾ, സുരക്ഷാ ജീവനക്കാർ ഹൃദയംഗമമായ പുഞ്ചിരിയോടെ മികച്ച പ്രകടനം ആസ്വദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. താളം തെറ്റാതെ തികഞ്ഞ വൈദഗ്ധ്യത്തോടെ ഉപകരണം വായിക്കുന്നത്ജി കാണാം. വിമാന യാത്രക്കാരായ ചിലർ ആ നിമിഷം അവരുടെ ഫോണുകളിൽ പകർത്തുന്നതും വീഡിയോയിലുണ്ട്.
"റായ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും അത്ഭുതകരമായ വീഡിയോ ഞങ്ങൾ ഇപ്പോൾ കണ്ടു... അവിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കായി ഒരു പുല്ലാങ്കുഴൽ വായനക്കാരൻ ശാന്തമായ സംഗീതം വായിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പ്രകടനം എല്ലാവർക്കും ശരിക്കും ഇഷ്ടപ്പെട്ടതായി തോന്നി. ഉയർന്ന സുരക്ഷാ മേഖലകളിൽ പോലും സംഗീതത്തിന് ആളുകളെ സുഖപ്പെടുത്താനും ഒരുമിച്ച് കൊണ്ടുവരാനും കഴിയും. അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു..." എന്ന ക്യാപ്ഷൻ നൽകിയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്.
വൈറലായ ഇതിനകം വീഡിയോ 4.5 ദശലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.