Friday, March 13, 2026 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 04.46 PM

ഒരു മഹേഷ് ഭാവന ചിത്രം; ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

aparna-balamurali-
photo-www.instagram.com/aparna.balamurali/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ നിഷ്‌ക്കളങ്കയായ ആ നാട്ടിന്‍പുറത്തുകാരിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അഭിനയത്തിനു പുറമേ മകച്ച ഗായിക കൂടിയാണ് അപര്‍ണ. മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, പാ വാ, സണ്‍ഡേ ഹോളിഡേ തുടങ്ങിയ സിനിമകളില്‍ അപര്‍ണ ഗാനം ആലപിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴിലും മുന്‍നിര നായകന്മാരോടൊപ്പം ഹിറ്റ് സിനിമകശില്‍ അഭിനയം കാള്ചവയ്ക്കാന്‍ അപര്‍ണയ്ക്ക് കഴിഞ്ഞു.

ഇല്ലിനോയിലെ നേപ്പര്‍ വില്ലയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. 'ഒരു മഹേഷ് ഭാവന ചിത്രം' എന്ന കുറിപ്പോടെ പര്‍പ്പിള്‍ പൂക്കള്‍ക്കിടയില്‍ നില്‍ക്കുന്ന അപര്‍ണയുടെ ചിത്രങ്ങള്‍ക്ക് നിരവധി താരങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്.

'മഹേഷിന്റെ പ്രതികാര'ത്തില്‍ ഫഹദ് ഫാസിലിന്റെ മഹേഷ് എന്ന കഥാപാത്രം ഭാവനയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെ അനുസ്മരിപ്പിക്കുന്ന ഫോട്ടാസാണ് ഇവ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW