Friday, March 13, 2026 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 01.59 PM

‘അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ ഇടയ്ക്ക് നില്‍ക്കുന്ന അവസ്ഥയാണ് മിഡില്‍ ക്ലാസ്; പൈസ ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്, ഇ​ല്ലേന്ന് ചോദിച്ചാല്‍ ഇല്ല...’ അപര്‍ണ ബാലമുരളി

uploads/news/2025/12/818173/Untitled-03.jpg
Aparna Balamurali (Image Source: Youtube)

മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. കരുത്തുറ്റ കഥാപാത്രങ്ങള്‍ തന്റേതായ ഐഡന്റിറ്റി നല്‍കി വ്യത്യസ്തമാക്കാന്‍ എന്നും അപര്‍ണ്ണ ശ്രമിച്ചിട്ടുണ്ട്. നര്‍ത്തകിയും ഗായികയുമൊക്കെയായ അപര്‍ണ തന്റെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. സ്വഭാവിക അഭിനയമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോഴിതാ താന്‍ ഇപ്പോഴും ഒരു മിഡില്‍ ക്ലാസ് ജീവിതമാണ് നയിക്കുന്നതെന്ന് പറയുകയാണ് അപര്‍ണ. രഞ്ജിനി ഹരിദാസിന്റെ ‘ദ ഗ്രീന്‍ റൂം ബൈ രഞ്ജിനി’ എന്ന ടോക്ക് ഷോയിലാണ് അപര്‍ണ മനസ്സു തുറന്നത്.
‘‘അതൊരു ടാസ്‌ക് ആയിരുന്നു, ഇപ്പോഴും അങ്ങനെയാണ്. സ്വന്തമായിട്ട് കുറച്ചൊ​ക്കെ സോര്‍ട്ട് ചെയ്തെടുക്കും. ഏതു പ്രൊഫഷനാണെങ്കിലും മിഡില്‍ ക്ലാസ് എന്നൊരു വിഭാഗം ഫെയ്സ് ചെയ്യുന്നത് ഒരേ പ്രശ്നങ്ങളായിരിക്കും. ഞാനൊരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് വരുന്നത്. ഞാനെപ്പോഴും വിചാരിക്കും, ഈ മിഡില്‍ ക്ലാസ് എന്നു പറയുന്നത് അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ ഇടയ്ക്ക് നില്‍ക്കുന്ന അവസ്ഥയാണ്. പൈസ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, ഇ​ല്ലേന്ന് ചോദിച്ചാല്‍ ഇല്ല. അങ്ങനെയാണ് മൊത്തത്തില്‍ പോകുന്നത്. അതിന്റെ മുകളിലാണ് സിനിമാനടിയെന്ന ടാഗും. എല്ലാവരുടെയും ധാരണ നമ്മള്‍ ഭയങ്കര അടിപൊളിയായി ജീവിക്കുന്നു എന്നതാണ്.
അങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് വരുന്നത്, ഇപ്പോഴും അത് മിഡില്‍ ക്ലാസ് ആയിത്തന്നെ പോകുന്നു.. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെ അങ്ങനെ തന്നെയുണ്ട്. പക്ഷേ തീരെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും കുഞ്ഞു കാര്യങ്ങളില്‍ വിഷമിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. ഒരാളിൽ നിന്നുള്ള ​നല്ലൊരു ആംഗ്യം പോലും എന്നെ സന്തോഷിപ്പിക്കാറുണ്ട്. ചെറുതായിട്ട് പറഞ്ഞാല്‍ വിഷമിക്കുകയും ചെയ്യാറുണ്ട് ഞാന്‍. ജീവിതം ഉപേക്ഷിക്കരുതെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങളുടെ കൈയിൽ ശരിക്കും മനോഹരമായ എന്തോ ഒന്ന് ഉണ്ട്, അത് എന്തുതന്നെയായാലും, എവിടെയായിരുന്നാലും... ഈ സമയം ജീവിക്കുക, മഹത്തായ കാര്യങ്ങൾ ചെയ്യുക... അത് മുന്നോട്ട് നയിക്കുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...’’ അപര്‍ണ പറയുന്നു.

അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രം ഉണ്ണി മുകുന്ദനൊപ്പമുള്ള ‘മിണ്ടിയും പറഞ്ഞു’മാണ്. അമേരിക്കൻ എഴുത്തുകാരനായ ഒ.ഹെൻ​റിയുടെ ‘ദ ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന ചെറുകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ‘ലൂക്ക’ ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മിണ്ടിയും പറഞ്ഞും’ സിനിമയില്‍ അപര്‍ണ ഒരു ഗാനം പാടിയിട്ടുമുണ്ട്. മലയാള സിനിമയിലെ സ്ഥിരം ഫോർമുലകളിൽ നിന്നും മാറിനടന്ന്, ഹൃദയത്തെ സ്പർശിക്കുന്ന ഈ പ്രണയകാവ്യത്തിലെ അപര്‍ണയുടെ അഭിനയത്തിന് പ്രശംസയും കൈയടിയും ലഭിക്കുന്നുണ്ട്.
ക്രിസ്മസ് സമ്മാനമായി എത്തിയ ഈ ചിത്രം റൊമാന്റിക് ഡ്രാമ എന്നതിലുപരി നിശബ്ദതയിലും സംസാരത്തിലും സ്നേഹം നിറച്ചു വച്ചിരിക്കുന്ന ഒരു മാജിക് കൂടിയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW