-->
ദോഹ: ഖത്തര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികളില്‍ മികച്ച വിജയം നേടിയ വര്‍ക്ക് ഖത്തര്‍ അമീര്‍ നേരിട്ട് നല്‍കുന്നസ്വര്‍ണ്ണമെഡല്‍നേട്ടവുമായി
മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍.ഖത്തര്‍ സര്‍വ്വകലാശാലയിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ് കോംപ്ലക്‌സില്‍നടന്ന പ്രൗഡഗംഭീരമാര്‍ന്ന ചടങ്ങില്‍ മലപ്പുറം സ്വദേശി മിഷാല്‍അന്‍വര്‍,കാഞ്ഞങ്ങാട് സ്വദേശി ജയകാന്ത്,വണ്ടൂര്‍ സ്വദേശി നഹര്‍അന്‍വര്‍ എന്നി വിദ്യാര്‍ത്ഥി പ്രതിഭകള്‍ ഖത്തര്‍ അമീറിന്റെ കയ്യില്‍ നിന്നും സ്വര്‍ണ്ണ മെഡലുകള്‍ ഏറ്റുവാങ്ങി.ഖത്തരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പംവിവിധ രാജ്യക്കാരായ മികച്ച വിജയം കരസ്ഥ മാക്കിയ153വിദ്യാര്‍ത്ഥികളില്‍മലയാളി സമൂഹത്തിന്റെ അഭിമാനമായിമാറി മൂവരും.ഖത്തര്‍ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും സെക്കന്ററിയിലും പട്ടി കാട് ജി എച് എസില്‍ ഹയര്‍ സെക്കണ്ടറിയിലും ഉന്നത വിജയം നേടിയാണ്ഖത്തര്‍സര്‍വ്വകലാശാലയിലെ ബിരുദപഠനത്തില്‍
മിഷാല്‍അന്‍വര്‍ഗംഭീരവിജയം നേടിയത്. ഖത്തര്‍ സര്‍വ്വകലാ ശാലയിലെ കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് എക്കണോ മിക്‌സില്‍ ബി ബി എ ഫിനാന്‍സിലാണ് മിഷാല്‍ബിരുദം നേടിയത്.
പിതാവ് അന്‍വര്‍ ഷമീം ഖത്തര്‍ ജല വൈദ്യുതി വിഭാഗമായ കഹ്‌റാ മയിലെ ഉദ്യോഗസ്ഥനാണ്. മാതാവ് ഫമിദ.
ഖത്തര്‍ സര്‍വ്വ കലാ ശാലയില്‍ കമ്പ്യുട്ടര്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗവേഷകനായി 2018 മുതല്‍ ദോഹയില്‍ എത്തിയ ജയകാന്ത്
സര്‍വ്വകലാശാലയിലെ എഞ്ചി നീയറിങ് മേധാവി പ്രൊഫ: സുമയ്യ അല്‍ മഅദീദീ നു കിഴില്‍ പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതിക സംവിധാനം വികസിപ്പി ക്കുന്നതിനുള്ള ഗവേഷണം നടത്തിയാണ് മികച്ച പ്രതിഭയ്ക്കുള്ള ഗോള്‍ഡ് മെഡല്‍ അമീറിന്റെ കയ്യില്‍ നിന്നും നേരിട്ട് വാങ്ങിയത്. പഠന വൈകല്യമായ ഡിസ്ഗ്രാ ഫിയയ്ക്ക്പ്രതിവിധിയായി
പ്രൊഫ: സുമയ്യ അല്‍ മഅദീദീയുമായിചേര്‍ന്ന്
വികസിപ്പിച്ചെടുത്ത പേനയ്ക്ക് പേറ്റന്റ്‌നേടാനുള്ള ശ്രമത്തിലാണ്ജയകാന്ത്
.റിട്ടയര്‍ഡ് ബാങ്ക് മാനേജര്‍ ചന്ദ്രനാണ് പിതാവ്, അമ്മ മാലിനി, ഭാര്യ പൂജ. കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍
98ശതമാനം മാര്‍ക്ക് വാങ്ങിയാണ് സഹര്‍ അന്‍വര്‍ അമീറിന്റെ പക്കല്‍ നിന്നും സ്വര്‍ണ്ണ മെഡല്‍ വാങ്ങിയത്. ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വറാണ്
പിതാവ്, മാതാവ് ഹഫ്‌സ.
ഷഫീക്ക് അറക്കല്‍