Sunday, March 15, 2026 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 10.22 PM

അപൂർവ്വം ഈ കാഴ്ച; വിനോദ സഞ്ചാരികൾക്ക് മുന്നിൽ നടന്നു നീങ്ങുന്ന ഹിമപ്പുലി; മാന്ത്രിക നിമിഷമെന്ന് സഞ്ചാരികൾ, കണ്ണുകളുടെ ഭാഗ്യമെന്ന് കാഴ്ചക്കാർ

uploads/news/2025/05/779978/1000455424.jpg
Snow leopard appeared infront of tourists (Image Source: Instagram)

വിനോദസഞ്ചാരി കൾക്ക് മുന്നിൽ പലപ്പോഴും അത്യപൂർവ്വമായ ചില കാഴ്ചകൾ വന്ന് പെടാറുണ്ട്. അതിൽ ഏറെയും മൃഗങ്ങളും പക്ഷികളും കടൽ ജീവികളുമൊയൊക്കെയാകും.
തികച്ചും യാദൃച്ഛികമായി മൃഗങ്ങള്‍ മുന്നിലേക്ക് കയറി വരുന്ന അവസ്ഥകള്‍ പലരും അഭിമുഖീകരിക്കാറുണ്ട്.
കാടുകള്‍ക്കടുത്തുള്ള സ്ഥലങ്ങൾ, മഞ്ഞു മലകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് അത്തരം അപൂർവ്വ കാഴ്ചകൾ വരാറുള്ളത്.
ഇപ്പോഴിതാ അതുപോലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഒരു കൂട്ടം വിനോദസഞ്ചാരികൾ പകർത്തിയ വീഡിയോയാണിത്. ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്‌വരയാണ് ദൃശ്യങ്ങളിൽ. വിനോദ സഞ്ചാരികൾ പോകുന്ന വാഹനത്തിനു മുന്നിൽ അപ്പോഴാണ് ഒരു ഹിമപ്പുലി വരുന്നത്.
ഇവർ സഞ്ചരിക്കുന്ന റോഡിലൂടെ നടന്നു പോകുന്ന ഒരു ഹിമപ്പുലിയെ ആണ് വീഡിയോയില്‍. വാഹനത്തിന്റെ സാന്നിധ്യമറിഞ്ഞതോടെ അല്പം വേഗത്തിലാണ് അതിന്റെ പോക്ക്. ഒരുപക്ഷേ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു കാഴ്ചയാണിത്.
"2025 മെയ് 5 ന്, വൈകുന്നേരം 6 നും 7 നും ഇടയിൽ, കാസയിൽ നിന്ന് നാക്കോയിലേക്ക് യാത്ര ചെയ്യുമ്പോൾ, ടാബോ കടന്ന് ഏകദേശം 8-10 കിലോമീറ്റർ കഴിഞ്ഞപ്പോൾ, ഞങ്ങള്‍ ആ റോഡില്‍ ഒരു മറക്കാനാവാത്ത കാഴ്ച കണ്ടു - റോഡിൽ ഒരു ഹിമപ്പുലി! ഈ അപൂർവ ജീവികളെ ഒരിക്കലുമങ്ങനെ കാണാറില്ല, പ്രത്യേകിച്ച് മെയ് മാസത്തിൽ. അത് ശാന്തമായി അവിടെ നിന്നു, പാറക്കെട്ടുകളുള്ള സ്പിതി ഭൂപ്രകൃതിയിൽ ലയിച്ചു. ഞങ്ങളുടെ യാത്രയിലെ ഒരു മാന്ത്രിക നിമിഷം..."
തിങ്കളാഴ്ച വൈകുന്നേരം 6 -നും 7 -നും ഇടയില്‍ കാസോയില്‍ നിന്ന് നാക്കോയിലേക്ക് പോകുമ്പോഴാണ് ഴാണത്രെ സംഘം ഹിമപ്പുലിയെ കണ്ടത്.
ട്രാവല്‍ വ്ലോഗറായ ജതിൻ ഗുപ്ത ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തതാണ് ഈ വീഡിയോ.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. ഇത്തരമൊരു കാഴ്ച വളരെ വളരെ 'അപൂർവമാണ്, അത് കാണാനായ നിങ്ങള്‍ ശരിക്കും ഭാഗ്യമുള്ളവരാണ്...' എന്നതടക്കമാണ് കമന്റുകൾ.

Ads by Google
Thursday 08 May 2025 10.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW