-->
ദോഹ: ഖത്തറിലെ പ്രമുഖ കലാപഠനകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാണ്ടി മേളത്തില്‍ മലയാളത്തിന്റെ വാദ്യ സൗഭാഗ്യം
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ താളവിസ്മയം തീര്‍ത്തു.മെഷാഫ് പോഡാര്‍ പേള്‍ സ്‌കൂളില്‍ നടന്ന
ടാക് ഖത്തറിന്റെ വാര്‍ഷിക ആഘോഷം
'കലാസമര്‍പ്പണ്‍-മേളപ്രപഞ്ചം 2025' കലാ വൈവിധ്യങ്ങളാല്‍ സാംസ്‌കാരിക മഹോത്സവമായി.
പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരും, കൊമ്പ്, കുഴല്‍ വാദ്യക്കാരായ ധനീഷ്, മിഥുന്‍, കപില്‍, ഭവന്‍, ശ്രീഹരി തുടങ്ങിയവരും, കനല്‍ ഖത്തര്‍ (മേളം) കലാകാരന്മാരും ഉള്‍പ്പെടെ 50ല്‍ പരം കലാകാരന്മാര്‍ അണി നിരന്ന പാണ്ടി മേളം, ചെണ്ട വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ പാഞ്ചാരി മേളം അരങ്ങേറ്റം, ടാക് ഖത്തര്‍ അദ്ധ്യാപകരും പഠിതാക്കളും ചേര്‍ന്നൊരുക്കിയ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ നൃത്തങ്ങള്‍, ഫാഷന്‍ ഷോ, യോഗാഭ്യാസം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍
ആസ്വാദക വിസ്മയം തീര്‍ത്തു.
ഉത്ഘാടന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ പ്ലാഴി അദ്ധ്യക്ഷത വഹിച്ചു. ഒ ടി സി മാനേജിങ് ഡയറക്ടര്‍ വി എസ് നാരായണന്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.ഭവന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പ് ടാക് ഖത്തറിന്റെ പുതിയ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍,
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ടാക് മനേജ്‌മെന്റ് പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍ കളരിക്കല്‍, ബാലചന്ദ്രന്‍, വിഷ്ണു, ടാക് ഡയറക്ടര്‍ മുഹമ്മദ് റാഫി
എന്നിവര്‍ സന്നിഹിതരായിരുന്നു.
ടാക് ഡയറക്ടര്‍ ശ്രീനിവാസന്‍ സ്വാഗതവുംടാക്ക് ഡയറക്ടര്‍ ജയാനന്ദന്‍ നന്ദിയും പറഞ്ഞു.
ടാക് ചെണ്ട അദ്ധ്യാപകരായ അനീഷ് അയ്യപ്പന്‍, രാഹുല്‍മോഹന്‍ദാസ്. എന്നിവര്‍ പാഞ്ചാരിമേളം ചിട്ടപ്പെടുത്തിയപ്പോള്‍ നൃത്തധ്യാപകരായ വിന്‍സി ഫെര്‍ണാണ്ടസ്, സുജിത് രാജന്‍ എന്നിവര്‍ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍ അണിയിച്ചൊരുക്കി. യോഗ അധ്യാപകന്‍ പൃഥ്വിരാജ് & ടീം യോഗ പ്രകടനവും റജീന സലീം, സുജിത് ടീം പഴമയും പുതുമയും ചേര്‍ന്നുള്ള വ്യത്യസ്തമായ ഫാഷന്‍ ഷോ യും ഒരുക്കി. ജോജു കൊമ്പന്‍, നാസര്‍ കാട്ടിലാന്‍, ഷെറിന്‍, സൗമ്യ രാജേഷ്, രമ്യ സജീവ്, രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
ഷഫീക് അറക്കല്‍