-->
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. മനീഷ് പാണ്ഡെ സീസണില്‍ ആദ്യമായി കൊല്‍ക്കത്ത ജേഴ്‌സി അണിയും. വെങ്കടേഷ് അയ്യര്‍ പുറത്തായി.
പതിനൊന്ന് കളിയില്‍ പതിനൊന്ന് പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിച്ച മൂന്ന് കളിയും ജയിക്കണം.16 പോയന്റ് പോലും പ്ലേ ഓഫ് ഉറപ്പ് നല്‍കില്ല എന്നതിനാല്‍ അവശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് പരമാവധി 17 പോയന്റ് സ്വന്തമാക്കാനാവും. ഡല്‍ഹിക്കും രാജസ്ഥാനുമെതിരെ നേടിയ തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് രഹാനെയുടെ നൈറ്റ് റൈഡേഴ്‌സ്. റിങ്കു സിംഗും ആന്ദ്രേ റസലും ഫോമിലേക്ക് എത്തിയത് ആശ്വാസം.വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരൈന്‍, ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയില്‍ പ്രതീക്ഷയേറെ
രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഉര്‍വില്‍ പട്ടേല്‍ ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. ഡെവോണ്‍ കോണ്‍വെയും തിരിച്ചെത്തി. ഷെയ്ക് റഷീദ്, സാം കറന്‍ എന്നിവര്‍ പുറത്തായി. രണ്ട് കളിയില്‍ മാത്രം ജയിച്ച ചെന്നൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.