Sunday, March 15, 2026 Last Updated 38 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 12.30 PM

ആമസോണിലെ അത്ഭുതമായി എല്‍ കോണോ! പ്രാചീന പിരമിഡെന്ന് വാദം

cerro, el, condor

ലോകത്തിലെ തന്നെ അനേകം അദ്ഭുതങ്ങളുള്ള മഴക്കാടാണ് ആമസോണ്‍. ഈ അദ്ഭുതങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് സെറോ എല്‍ കോണോ. 1310 അടി പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന പിരമിഡ് രൂപമുള്ള കുന്നാണ് എല്‍ കോണോ. കിഴക്കന്‍ പെറുവിലെ പരന്ന വനപ്രദേശത്തു നിന്നാണ് ഇത് ആവിര്‍ഭവിക്കുന്നത്. 400 കിലോമീറ്റര്‍ അകലെ ആന്‍ഡീസ് പര്‍വതനിരയില്‍ നിന്നുവരെ ഇതു കാണാന്‍ സാധിക്കും. കൂണാകൃതിയിലുള്ള കുന്നെന്നാണ് എല്‍ കോണോയുടെ അര്‍ഥം. സീയറ ഡെല്‍ വിസോര്‍ എന്ന മേഖലയിലാണ് ഈ അദ്ഭുതക്കുന്ന് സ്ഥിതി ചെയ്യുന്നത്.

വളരെ ദൂരെ സ്ഥിതി ചെയ്യുന്നതിനാല്‍ ഈ കുന്നിന്റെ ഉദ്ഭവമെങ്ങനെയാണെന്നതുള്‍പ്പെടെ കാര്യങ്ങള്‍ ദുരൂഹമാണ്. ഇത് ഒരിക്കല്‍ സജീവമായിരുന്നതും ഇന്നു നിര്‍ജീവമായതുമായ ഒരു അഗ്‌നിപര്‍വതമാകാമെന്ന സാധ്യത പല വിദഗ്ധരും മുന്നോട്ടു വയ്ക്കുന്നു. മറ്റു ചിലരുടെ അഭിപ്രായത്തില്‍ ഇതൊരു പ്രത്യേക ഘടനയുള്ള പാറക്കെട്ടു മാത്രമാണ്. ഈ മേഖലയില്‍ താമസിക്കുന്ന തദ്ദേശീയരെ സംബന്ധിച്ച് എല്‍ കോണോ ഒരു ദിവ്യ പര്‍വതമാണ്. പെറുവിലെയും ബൊളീവിയയിലെയും ഇക്വഡോറിലെയും ഗോത്രവര്‍ഗക്കാരുടെ വിശ്വാസമനുസരിച്ച് ചുറ്റുമുള്ള ആളുകളെ സംരക്ഷിക്കാനായി അപു എന്ന ദിവ്യപര്‍വതം ഉയര്‍ന്നുവന്നെന്നാണ്. ഈ അപു പര്‍വതം എല്‍ കോണോയാണെന്ന് ഇതിനു ചുറ്റും താമസിക്കുന്നവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇത്തരം പരിവേഷങ്ങള്‍ക്കപ്പുറം മറ്റൊരു ദുരൂഹവാദം കൂടി എല്‍ കോണോയുമായി ബന്ധപ്പെട്ടുണ്ട്. ഇതൊരു പ്രാചീനകാല പിരമിഡാണെന്നുള്ളതാണ് ഇത്. പണ്ടുകാലത്ത് മേഖലയിലുണ്ടായിരുന്ന ഏതോ തദ്ദേശീയവംശജര്‍ നിര്‍മിച്ച പിരമിഡ് പിന്നീട് തകര്‍ന്ന് എല്‍ കോണോയായി മാറുകയായിരുന്നെന്നാണു വാദം. ആമസോണ്‍ നദിയുടെ പ്രധാനപ്പെട്ട പോഷകനദികളിലൊന്നായ ഉകായലി നദിക്കു സമീപമാണ് എല്‍ കോണോ സ്ഥിതി ചെയ്യുന്നത്. അനേകം അപൂര്‍വ സ്പീഷീസുകളുള്‍പ്പെടെ വലിയൊരു ജൈവവൈവിധ്യം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വമ്പന്‍ ഇത്തിള്‍പ്പന്നികള്‍, ജാഗ്വറുകള്‍, പലതരം കുരങ്ങുകള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും.

Ads by Google
Wednesday 07 May 2025 12.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW