Saturday, March 14, 2026 Last Updated 39 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 11.29 AM

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഓടക്കുഴല്‍ വായിച്ച് യുവാവ്: വീഡിയോ വൈറലാകുന്നു

airport, inspection, luggage, flute, artist

രാജസ്ഥാനിലെ റായ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഓടക്കുഴല്‍ വായിക്കുന്ന യുവാവിന്റെ വിഡിയോ വൈറലാകുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ ബാഗില്‍ ഓടക്കുഴലുകളുടെ വലിയ ശേഖരം കണ്ടെത്തുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായണ് അതിലൊന്ന് എടുത്ത് ആ യുവാവ് ഓടക്കുഴല്‍ വായിച്ചത്.

വൈറലായ വിഡിയോയില്‍ രാജസ്ഥാനിലെ ഓടക്കുഴല്‍ കലാകാരന്‍ മെഹബൂബാണുള്ളത്. ബോളിവുഡ് ഗാനമായ 'തേരി മിട്ടി'ക്ക് ഈണമാണ് മെഹബൂബ് ഓടക്കുഴല്‍ വായിച്ച് ശ്രദ്ധനേടിയത്. വിഡിേയാ ഇന്‍സ്റ്റാഗ്രാമില്‍ 44 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മെഹബൂബിന്റെ ലഗേജ് പരിശോധിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്, ബാഗില്‍ നിറയെ ഓടക്കുഴലുകളാണ്. ഇതില്‍ നിന്ന് ഒരെണ്ണം എടുത്തായിരുന്നു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ മെഹബൂബിന്റെ പ്രകടനം. 'റായ്പൂരിലെ എയര്‍പോര്‍ട്ട് ജീവനക്കാരുടെ അഭ്യര്‍ത്ഥനപ്രകാരം, ഞങ്ങള്‍ ഒരു ചെറിയ പെര്‍ഫോര്‍മന്‍സ് നടത്തി! സംഗീത പ്രേമികളുമൊത്തുള്ള രസകരമായ ഒരു സംഗീത നിമിഷം,'' മെഹബൂബ് വിഡിയോ പങ്കുവെച്ച് കുറിച്ചു.

Ads by Google
Wednesday 07 May 2025 11.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW