-->
ലോകത്തിലുള്ള എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. എങ്കിലും ഈ കൃത്രിമ ബുദ്ധിയുടെ അപകടങ്ങളെക്കുറിച്ചും വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ ബലപ്പെടുത്തുന്ന ഒരു സംഭവം അടുത്തിടെ ഒരു ചൈനീസ് ഫാക്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു ഫാക്ടറിയില്‍ റോബോട്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരീക്ഷണത്തിനിടെ അവിടുത്തെ തൊഴിലാളിയെ റോബോട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റോബോട്ടിന്റെ ആക്രമണ സ്വഭാവം എടുത്ത് കാണിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. രണ്ട് ജീവനക്കാര്‍ക്ക് അരികിലായി ഒരു ക്രെയിനില്‍ തൂങ്ങി കിടക്കുന്ന റോബോട്ട് ആണ് ആക്രമണ സ്വഭാവം കാണിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായി റോബോട്ട് സജീവമാവുകയും ആക്രമണാത്മകമായി കൈകളും കാലുകളും ചലിപ്പിക്കുകയും ചെയ്യുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ തൊഴിലാളികള്‍ അമ്പരപ്പോടെയും ഭയത്തോടെയും നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ റോബോ തൊഴിലാളികളില്‍ ഒരാളെ പിന്തുടരാന്‍ ശ്രമിക്കുന്നു. റോബോ ലക്ഷ്യമിട്ട തൊഴിലാളി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ഒടുവില്‍ ജീവനക്കാരില്‍ ഒരാള്‍ അതിന്റെ പവര്‍ ഓഫ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ശാന്തമായത്.
വീഡിയോ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ സയന്‍സ് ഫിക്ഷന്‍ സിനിമകളോടാണ് ആളുകള്‍ ഈ സംഭവത്തെ ഉപമിച്ചിരിക്കുന്നത്. ചില ടെര്‍മിനേറ്റര്‍ പരമ്പരയ്ക്ക് സമാനം എന്നും വിശേഷിപ്പിച്ചു. യന്ത്രങ്ങളുമായുള്ള ഒരു യുദ്ധത്തില്‍ ചിലപ്പോള്‍ മനുഷ്യന് വിജയിക്കാന്‍ സാധിച്ചുവെന്ന് വരികയില്ല എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.വീഡിയോ വൈറല്‍ ആയതോടെ റോബോട്ടിക്‌സും എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ച് നിരവധി പേര്‍ ആശങ്ക ഉയര്‍ത്തി.
This is what the machine uprising might look like: a video is going viral online showing a robot going berserk during testing. pic.twitter.com/ughQ0J45Fi— NEXTA (@nexta_tv) May 2, 2025