Saturday, March 14, 2026 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 04.06 PM

നെയ്ദോശ സാരി, ഇഡ്‌ലി ഷര്‍ട്ട്, ഗുലാബ് ജാമൂൻ വാച്ച്‌, ​ഐസ്ക്രീം സ്കൂപ്പ് ഹാന്‍ഡ്ബാഗ് ; ഫുഡ്ഡും ഫാഷനും ഒത്തുചേര്‍ന്നപ്പോള്‍ ; എഐ വീഡിയോ വൈറല്‍

uploads/news/2025/05/779555/Untitled-6.jpg
Food and fashion mix by AI (Image Source: Instagram)

ഭക്ഷണപ്രിയരായ എല്ലാവര്‍ക്കും വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ പരീക്ഷിക്കുന്നതില്‍ എന്നും മുന്നിലാണ്. ഫാഷന്റെ കാര്യവും അങ്ങനെ തന്നെയാണ്. ട്രെന്‍ഡിയായ ഫാഷന്‍ ഔട്ട്ഫിറ്റുകള്‍ പരീക്ഷിക്കുന്നതില്‍ പുത്തന്‍ തലമുറയ്ക്ക് വലിയ സന്തോഷമാണ്. എപ്പോഴും ട്രെന്‍ഡും രുചിയും മാറിക്കൊണ്ടിരിക്കുന്ന രണ്ട് വ്യത്യസ്തമായ എന്നാല്‍ സാമ്യത ഏറെയുള്ള ലോകങ്ങളാണ് ഭക്ഷണവും ഫാഷനും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചെത്തുന്നത് അധികമാരും ചിന്തിക്കുന്ന ഒരു ഐഡിയ അല്ല.
ഡിജിറ്റല്‍ ലോകത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന എഐ അസാധ്യമായതെന്തും സാധ്യമാക്കുന്ന ഒരു മായാ ലോകമാണ്. ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറമുള്ള ക്രിയേറ്റീവ് ഐഡിയകള്‍ക്കുള്ള വലിയൊരു വാതിലാണ് എഐ. ഇതി​ലൂടെഎന്തുമേതും സാധ്യമാക്കിത്തരുന്ന എഐയിലൂടെ പല കൗതുകങ്ങളും അമ്പരപ്പുകളും സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ കണ്ടിട്ടുണ്ട്. ചേരാത്തവയെ തമ്മില്‍ ചേർത്ത് കാണിക്കുക എന്നതാണ് ഏറ്റവും വലിയ എഐ ക്രിയേറ്റിവിറ്റി.
ഇപ്പോഴിതാ എഐയ്ക്കൊപ്പം മനുഷ്യന്റെ സർഗാത്മകത കൂടി ചേര്‍ത്തപ്പോള്‍ ഭക്ഷണവും ഫാഷനും ഒരുമിച്ചെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. വ്യത്യസ്തമായ ഇന്ത്യൻ ഭക്ഷണവിഭവങ്ങളെ മനുഷ്യർ ധരിക്കുന്ന വസ്ത്രങ്ങളും ആക്സസറികളുമായി അവതരിപ്പിക്കുന്ന വീഡിയോയാണിത്. ‘‘നമ്മള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല, ധരിക്കാനും ഒപ്പം കൊണ്ടുനടക്കാനും കൂടിയുള്ളതാണെങ്കിലോ...?..’’ എന്ന ക്യാപ്ഷനൊപ്പം ഹൂഹൂ ക്രിയേഷൻസ് 80 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഭൂരിഭാഗം പേരുടേയും പ്രിയപ്പെട്ട നെയ്ദോശയെ സാരിയായി ധരിച്ച സ്ത്രീയെ കാണിച്ചാണ് വീഡിയോയുടെ തുടക്കം. അടുത്തതായി ഐസ്ക്രീം സ്കൂപ്പുകള്‍ കൊണ്ടുണ്ടാക്കിയ ഹാൻഡ് ബാഗും കാണിക്കുന്നുണ്ട്. വാനില, സ്ട്രോബറി, മാംഗോ തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഐസ്ക്രീം സ്കൂപ്പുകള്‍ കൊണ്ടാണ് ബാഗ് ഉണ്ടാക്കിയിരിക്കുന്നത്. പിന്നാലെയെത്തുന്നതാകട്ടെ കാഴ്ചക്കാര്‍ നെറ്റി ചുളിച്ച് അമ്പരപ്പോടെ നോക്കുന്ന ഒരു ദൃശ്യമാണ്. ഇഡ്ലി കൊണ്ടുള്ള ഷർട്ട് ധരിച്ചുകൊണ്ട് ഓഫീസില്‍ ജോലി ചെയ്യുന്നയാളാണ് ദൃശ്യങ്ങളില്‍.
അതിനു ശേഷം പാനിപൂരിയും ഗുലാബ് ജാമൂനും കൊണ്ടുള്ള വാച്ചുകള്‍, ജിലേബി കൊണ്ടുള്ള ഹെയർ ആക്സസറി, ഉരുളക്കിഴങ് ചിപ്പ് കൊണ്ടുള്ള കമ്മല്‍, പോപ്പ്കോണ്‍ കൊണ്ടുള്ള ദുപ്പട്ട എന്നിവയും കാണിക്കുന്നു. അവസാനം സാൻഡ്വിച്ച്‌ സ്യൂട്ട്കേസും ഉരുട്ടി വിമാനത്താവളത്തിലൂടെ നടക്കുന്ന ആളെ കാണിക്കുന്നതോടെ വീഡിയോ തീരും. ലെറ്റിയൂസ്, തക്കാളി, ചീസ് ലെയറുകള്‍ എന്നിവയെല്ലാം ഈ സാൻഡ്വിച്ച്‌ സ്യൂട്ട്കേസിലുണ്ട്.
കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ഷെയറുകളും കമന്റുകളും കിട്ടിയിട്ടുണ്ട്. പലരും ഇത് ശരിക്കും സത്യമാണെങ്കിലോ എന്നതടക്കം കുറിച്ച് രസകരമായ കമന്റുകള്‍ നല്‍കുന്നുണ്ട്.

Ads by Google
Tuesday 06 May 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW