-->
ദോഹ: ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയായബഹിരാകാശവു മായി ബന്ധപ്പെട്ട ആഗോള മത്സരത്തി ല്‍ ജേതാക്കളായി ഖത്തറിലെ നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. അമേരിക്ക, ബ്രിട്ടന്‍, ന്യുസിലാന്‍ഡ് തുടങ്ങിയരാജ്യങ്ങളില്‍ നിന്നുള്ള 170ടീമുകളടങ്ങിയ പ്രാഥമിക റൗണ്ടില്‍നിന്നും ഫൈനലില്‍ മത്സരിച്ചാണ്ഖത്തറിലെ നോബിള്‍ ഇന്റര്‍ നാഷണല്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിജയ തിളക്കം.ലണ്ടനിലെ ആര്‍ട്‌സ് ആന്‍ഡ് ബിസിന് കോളേജും (ABC
London)സ്പേസ് സ്റ്റോറും ചേര്‍ന്ന് സംഘടിപ്പിച്ച ഈ വര്‍ഷത്തെ സ്പേസ്മത്സരത്തില്‍
വിവിധലോകരാജ്യങ്ങളില്‍ നിന്നും 170 ടീമുകളുടെ പ്രാഥമിക റൗണ്ടില്‍ നിന്നും 10ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചത്.
മാര്‍സ്- 2040' എന്ന ആശയത്തെ ആസ്പദമാക്കി ഭാവിയിലെ ശാശ്വതവും സുസ്ഥിരവുമായ 'മാര്‍സ്' ഗ്രഹത്തിലെ താമസസൗകര്യം രൂപ കല്പന ചെയ്യാന്‍ 12 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായാണ് അന്താരാഷ്ട്ര മത്സരം സംഘടിപ്പിച്ചത്. നോബിള്‍ ഇന്റര്‍നാഷഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആശ്വന്ത് കുമാര്‍, അമല്‍ ഷിബു, ശിവാംഗ് ശര്‍മ, ഹാസിം അഹമ്മദ് എന്നിവര്‍ ചേര്‍ന്ന ടീമിന്റെ പുതുമ, സസ്ഥിരത എന്നിവയെ കുറിച്ചുള്ള മികവാര്‍ന്ന അവതരണത്തെ വിധികര്‍ത്താക്കള്‍ പ്രശംസിച്ചു. ഫൈനല്‍ മത്സരത്തില്‍ യു എസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും ഖത്തറില്‍ നിന്നുള്ള നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.ന്യുസി ലാന്‍ഡ്,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വിദ്യാര്‍ത്ഥികളുടെ ആഗോള വിജയം നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിനും ഖത്തറിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും,അഭിമാനം നല്‍കുന്നതായി നോബിള്‍ സ്‌കൂള്‍പ്രിന്‍സിപ്പല്‍ ഡ: ഷിബു അബ്ദുല്‍ റഷീദ് പറഞ്ഞു.സ്‌കൂള്‍ ഡയറക്റ്റ് ബോര്‍ഡ് അംഗങ്ങളുംസ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍,ഹെഡ് ഓഫ് സെക്ഷന്‍സ്, അധ്യാപകര്‍ എന്നിവര്‍ വിജയികളായവിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ഷഫീക് അറക്കല്‍