-->
ദോഹ : ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷം മെയ് 9ന് വെള്ളിയാഴ്ച
ഡി പി എസ് മൊണാര്‍ഖ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറീയിച്ചു.
മെയ് 9ന് ഉച്ചകഴിഞ്ഞ്
മൂന്നു മണിമുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉല്‍ഘാടനം ചെയ്യും. ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്,ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മറിയം നൂഹ് അല്‍ മുതവ, വിവിധ ആരോഗ്യ പരിപാലന സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്‌സിംഗ് സൂപ്പര്‍വൈസര്‍മാര്‍, ഇന്ത്യന്‍കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉത്ഘാടനചടങ്ങില്‍ പങ്കെടുക്കും. യുണീഖ് മീഡിയ ടീം വികസിപ്പിച്ചെടുത്ത യുണീഖ് മൊബൈല്‍ അപ്ലിക്കേഷന്‍ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ലോഞ്ച് ചെയ്യും. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക് വിവിധ തലങ്ങളില്‍ സഹായകരമാകുന്ന തരത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.അടുത്തഘട്ടത്തില്‍ നാട്ടില്‍ നിന്നുള്ള ആരോഗ്യ മേഖലയില്‍പ്രവര്‍ത്തിക്കുന്ന വര്‍ക്കും ഖത്തറില്‍ തൊഴില്‍ തേടുന്ന നേഴ്‌സിങ് ബിരുദദാരി കള്‍ക്കും പ്രയോജന പ്രദമാകുന്ന രീതിയില്‍ വികസിപ്പിക്കും.
ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കും, കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ഡ്രോയിങ്, കളറിങ് മത്സരങ്ങളുടെവിജയികള്‍ ക്കുള്ളസമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സുമാരും, കുടുംബാംഗങ്ങളും
വിവിധകലാ പരിപാടികള്‍ അവതരിപ്പിക്കും. ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ മ്യൂസിക് ബാന്‍ഡ് ആയ യുണീഖ് ബീറ്റ്‌സിന്റെ സംഗീത നിശയും അരങ്ങേറും.പരിപാടിയിലേക്ക് ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ നഴ്‌സുമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി യുണീഖ് മാനേജിങ് കമ്മിറ്റി പ്രതിനിധികള്‍ അറിയിച്ചു.ഭാരത് ടെയിസ്റ്റ് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍
യൂണിഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍,അഡൈ്വസറി ചെയര്‍മാന്‍ വിമല്‍ പദ്മാലയം വിശ്വം,
വൈസ് പ്രസിഡന്റ് അമീര്‍,
ട്രഷറര്‍ ദിലീഷ് ഭാര്‍ഗ്ഗവന്‍, പ്രോഗ്രാം കമ്മിറ്റി ലീഡ് ധന്യ, മീഡിയ വിംഗ് ലീഡ് അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.
ഷഫീക് അറക്കല്‍