Sunday, March 15, 2026 Last Updated 52 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 12.55 PM

വെറുതെ അങ്ങ് വിമാനയാത്ര ചെയ്യുകയല്ല, കക്ഷിക്ക് പാസ്‌പോര്‍ട്ട് ഉണ്ട്: വൈറലായി ഫാല്‍ക്കണ്‍

man, flies, falcon, flight

യുഎഇയില്‍ നിന്ന് മൊറോക്കോയിലേയ്ക്കുള്ള വിമാന യാത്രയിലെ രസകരമായ ഒരു സംഭവമാണ് ഏറെ ശ്രദ്ധ നേടുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന ഒരു യാത്രക്കാരന്‍ തൊട്ട് മുമ്പില്‍ ഒരു ഫാല്‍ക്കണുമായി നില്‍ക്കുന്ന അറബിയെ കാണുന്നു. യാത്രക്കാരന്‍ കൗതുകത്തോടെ ഫാല്‍ക്കണെക്കുറിച്ച് ചോദിക്കുന്ന ഈ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാകുന്നത്.

ഫാല്‍ക്കണ്‍ വെറുതെ അങ്ങ് യാത്ര ചെയ്യുകയല്ല. കക്ഷിക്ക് പ്രത്യേക പാസ്പോര്‍ട്ടും ഉണ്ട്. അഭിമാനത്തോടെ ഫാല്‍ക്കണിന്റെ പാസ്പോര്‍ട്ട് തുറന്നു വായിക്കുകയും ചെയ്യുന്നുണ്ട് ഉടമ. സ്പെയിനില്‍ നിന്നുള്ള ഫാല്‍ക്കണെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ചോദിക്കുന്ന ആളിന് ഫാല്‍ക്കണ്‍ യാത്ര ചെയ്യുന്നത് വിശ്വസിക്കാന്‍ കഴിയുന്നതേയില്ല. യാത്രക്കാരന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ സാധാരണമട്ടില്‍ ശാന്തനായി ഉടമ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

യുഎഇയിലെ ഫാല്‍ക്കണുകള്‍ക്ക് സ്വന്തമായി പാസ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പക്ഷികളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ എണ്ണം രേഖപ്പെടുത്തുന്നതിനായി 2015ല്‍ ഫാല്‍ക്കണുകള്‍ക്ക് നിര്‍ബന്ധമായും പാസ്പോര്‍ട്ട് എടുക്കണമെന്ന് നിയമം വരികയായിരുന്നു. ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് അറബികളുടെ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. സൗദിയുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍.

Ads by Google
Tuesday 06 May 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW