Saturday, March 14, 2026 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 09.02 AM

'നിറത്തിലല്ല സ്‌നേഹത്തിലാണ് കാര്യം' : ആദ്യ രാത്രിയില്‍ ഭാര്യയുടെ ചോദ്യത്തിന് ക്യൂട്ട് മറുപടി നല്‍കി ഭര്‍ത്താവ്, വീഡിയോ വൈറല്‍

husband, film, first, night, cute, question

തങ്ങളുടെ വിവാഹദിവസം രാത്രിയില്‍ വീഡിയോ ചിത്രീകരിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ ചോദിക്കുന്ന രസകരമായ ചോദ്യമാണ് ഇപ്പോള്‍ നെറ്റീസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, അതിന് ഭര്‍ത്താവ് പറയുന്ന മറുപടി കേട്ടതോടെ ഈ വീഡിയോ എന്ത് ക്യൂട്ടാണ് എന്നും പലരും അഭിപ്രായപ്പെട്ട് തുടങ്ങി. സജ്ജാദ് ചൗധരി എന്ന യുവാവാണ് വീഡിയോ ചിത്രീകരിക്കുന്നത്. ഭാര്യയേയും കട്ടിലില്‍ കാണാം. ഭര്‍ത്താവ് വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഭാര്യ ചോദിക്കുന്നത് 'സ്വകാര്യജീവിതത്തിലെ കാര്യങ്ങളും നിങ്ങള്‍ ആളുകളെ കാണിക്കുമോ' എന്നാണ്. സജ്ജാദിന്റെ അതിനോടുള്ള പ്രതികരണവും ഭാര്യയുടെ ചിരിയുമെല്ലാം ചേര്‍ന്നതോടെ ഈ വീഡിയോ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

സജ്ജാദ് അല്പം ഇരുണ്ട നിറവും ഭാര്യ വെളുത്ത നിറവുമാണ്. അതാണ് വീഡിയോയില്‍ സജ്ജാദ് ചൗധരി പറയുന്നത്. 'നിറത്തില്‍ ഒരു കാര്യവും ഇല്ല, ഹൃദയത്തില്‍ നിന്നും സ്‌നേഹിക്കുക' എന്നാണ് തന്റെ ഭാര്യയെ കാണിച്ചുകൊണ്ട് യുവാവ് പറയുന്നത്. അപ്പോഴാണ് രസകരമായ മറുപടിയുമായി ഭാര്യ പ്രതികരിച്ചത്. പക്ഷേ, 'എനിക്ക് ഇത്രയും സുന്ദരിയായ ഒരു ഭാര്യയുണ്ട്, പിന്നെ ഞാന്‍ എന്തിനാണ് സുന്ദരിയായ ഒരു ഭാര്യയുണ്ടെന്ന് ആളുകളെ കാണിക്കാതിരിക്കുന്നത്' എന്നാണ് സജ്ജാദ് ചോദിക്കുന്നത്. മുറിയിലെ ലൈറ്റ് അണയുമ്പോഴും ഭാര്യയെ കാണുന്നുണ്ട്. എന്നാല്‍, സജ്ജാദിനെ കാണുന്നില്ല. അങ്ങനെയൊരു തമാശ കൂടി സജ്ജാദ് തന്റെ വീഡിയോയില്‍ കാണിക്കുന്നത് കാണാം.

'എത്രമാത്രം സുന്ദരിയായ ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. നിങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയുമോ ഇല്ലയോ എന്നതൊന്നും അവിടെ പ്രശ്‌നമല്ല, പക്ഷേ എന്റെ ഭാര്യ എന്നോടൊപ്പമുണ്ടെങ്കില്‍, ഞാന്‍ അവളുടെ വെളിച്ചത്തില്‍ പ്രകാശിക്കും. എല്ലാവര്‍ക്കും ബൈ. പ്രണയിക്കുക, വിവാഹിതരാവുക, സന്തോഷത്തോടെയിരിക്കുക' എന്ന് പറഞ്ഞുകൊണ്ടാണ് സജ്ജാദ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

Ads by Google
Tuesday 06 May 2025 09.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW