-->
ദോഹ: ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തെ അടയാളപെടുത്തുന്ന
ഇന്ത്യന്‍കാര്‍ണിവലിനൊരുങ്ങി ഖത്തറിലെഇന്ത്യന്‍സമൂഹം.
ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 'ഇന്ത്യന്‍ കാര്‍ണിവല്‍' മെയ് 15, 16 തീയതികളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍നടക്കുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.കഴിഞ്ഞവര്‍ഷങ്ങളില്‍ നടന്ന പാസേജ് ടു ഇന്ത്യ,ഭാരത് ഉത്സവ് എന്നിവയുടെ തുടര്‍ച്ചയാണ് ഇന്ത്യന്‍ കാര്‍ണിവല്‍.
പ്രശസ്തചലച്ചിത്ര പിന്നണി ഗായകന്‍ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്നസംഗീതവിരുന്ന്കാര്‍ണിവലില്‍ ആസ്വാദകവിസ്മയം തീര്‍ക്കും.രണ്ടു ദിവസ ങ്ങളിലായിനടക്കുന്നപരിപാടിയില്‍ 20,000-ത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തെ അതിന്റെ വൈവിധ്യത്തില്‍ ആഘോഷിക്കുന്നതിലൂടെ ഇന്തോ-ഖത്തര്‍ സൗഹൃദം വളര്‍ത്തിയെടുക്കാനും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയിലുള്ള ബന്ധംശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഐ സി സി ഭാരവാഹികള്‍ പറഞ്ഞു.
രണ്ടാം ദിവസം വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.തുടര്‍ന്ന് അനൂപ് ശങ്കറിന്റെ സംഗീതവിരുന്ന് നടക്കും.
ഐസിസിഅസോസിയേറ്റഡ്ഓര്‍ഗനൈസേഷനുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിഭാധനരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര, ചെണ്ടമേളം, ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നിവയുള്‍പ്പെടെയുള്ള വര്‍ണ്ണാഭമായ സാംസ്‌കാരിക പ്രകടനങ്ങള്‍. കേരളത്തിലെ തിരുവാതിരയും ഗുജറാത്തിലെ പരമ്പരാഗത ഗര്‍ബയും (ഡാണ്ടിയ) സമന്വയിപ്പിക്കുന്ന മനോഹരമായ ഫ്യൂഷന്‍ ഡാന്‍സ് പ്രകടനം. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക പവലിയനുകള്‍, അവരുടെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹിക സേവന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനുകളും സജ്ജമാക്കും,ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന
കാര്‍ണ്ണിവല്‍ ബസാറും ക്രമീകരിക്കും.
ചടങ്ങില്‍ ഐസിസി പുതിയ ലോഗോ അനാച്ഛാദനം ചെയ്യും. ഐസിസി മൊബൈല്‍ ആപ്പ്, ഐസിസി പ്രിവിലേജ് കാര്‍ഡ് എന്നിവയും പ്രകാശനം ചെയ്യും. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയോടെയും സജീവപങ്കാളിത്തത്തോടെയുമാണ് മെഗാ പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ ഏകദേശം 800,000 അംഗങ്ങളെ പ്രതിനിധീകരിക്കുന്നഎംബസിയുടെ അനുബന്ധ കലാ സാംസ്‌ക്കാരിക സംഘടനയാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍.ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സമ്മാനികുന്നതാകുംകാര്‍ ണിവല്‍.ഐ സി സി അശോക ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി. എന്‍. ബാബു രാജന്‍, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ധനകാര്യ മേധാവി ബിശ്വജിത് ബാനര്‍ജി, സാംസ്‌കാരിക പ്രവര്‍ത്തന മേധാവി നന്ദിനി അബ്ബഗൗണി, എച്ച്ആര്‍, അഡ്മിന്‍ & കോണ്‍സുലാര്‍ മേധാവിരാകേഷ് വാഗ്, അഫിലിയേഷന്‍ മേധാവി രവീന്ദ്ര പ്രസാദ്, ഐടി & സോഷ്യല്‍ മീഡിയ മേധാവി സന്ദീപ് ശ്രീരാമറെഡ്ഡി, വിദ്യാഭ്യാസ പ്രവര്‍ത്തന മേധാവി അനു ശര്‍മ്മ, ഇന്‍-ഹൗസ് പ്രവര്‍ത്തന മേധാവി വെങ്കപ്പ ഭാഗവതുല എന്നിവര്‍ പങ്കെടുത്തു.
ഷഫീക് അറക്കല്‍