-->
ദോഹ: സര്‍വ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ സി ബി എഫ് സംഘടിപ്പിക്കുന്ന
തൊഴിലാളി ദിനാഘോഷം 'രംഗ് തരംഗ്' മെയ് 9 ന് വെള്ളിയാഴ്ച ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.
തൊഴിലാളികള്‍ കൂടി ഭാഗമാകുന്ന വൈവിധ്യ മാര്‍ന്ന കലാ പരിപാടികളോടെ നടക്കുന്ന ആഘോഷപരിപാടിയില്‍ 30വര്‍ഷത്തിലേറെയായി ഖത്തറില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെആദരിക്കും.ഇതിനായി ഇതിനകം 200 ലധികം പേരുടെ അപേക്ഷകളാണ് രെജിസ്റ്റര്‍ചെയ്തിരിക്കുന്നത്. മെയ് ഒന്നിന് രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. അടുത്ത ദിവസം ആദരിക്കപെടുന്ന തൊഴിലാളികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കും.മെയ് 9ന് വൈകുന്നേരം 5മണിമുതല്‍ ആരംഭിക്കുന്ന തൊഴിലാളി ദിനാ ഘോഷപരിപാടികള്‍ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്യും.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ഖത്തര്‍ തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ എല്‍ ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി എന്നിവയുടെ പ്രതിനിധികള്‍,
വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍,ഇന്ത്യന്‍എംബസിഉദ്യോഗസ്ഥര്‍, അപെക്‌സ് ബോഡി പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഐ സി ബി എഫി ന് കീഴിലെ അസോസിയേറ്റ് ഓര്‍ഗനൈ സേഷനുകളിലെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ചേര്‍ന്ന് ഗാനവിരുന്നും നൃത്തസന്ധ്യയുംഅരങ്ങേറും.
ഐ സി ബിഎഫ്ഇന്‍ഷുറന്‍സിന്റെയും വിവിധ ക്ഷേമപദ്ധതി കളുടെയും ഹെല്പ് ഡെസ്‌ക്കുകളും ക്രമീകരിക്കും.
1984 ല്‍ ഖത്തറിലെ പ്രവാസിതൊഴിലാളികളുടെ വിവിധ ക്ഷേമ പദ്ധതികള്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഐ സി ബി എഫ് നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ആഘോഷപരിപാടികള്‍ കഴിഞ്ഞവര്‍ഷമാണ് ഒരു വര്‍ഷം നീണ്ടു നിന്നതൊഴിലാളി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നനാല്പത് പരിപാടികള്‍ സംഘടിപ്പിച്ചത്.41)0വര്‍ഷത്തിലേക്ക് കടക്കുന്ന ഐ സി ബി എഫ് മെയ് മാസം മുതല്‍ ഇന്ത്യന്‍ എംബസിഉദ്യോഗസ്തരുടെ സാന്നിധ്യത്തില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചുകൊണ്ട് പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തും. എല്ലാ മാസവും വിവിധ സ്ഥലങ്ങളില്‍ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടത്തിവരുന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ്കള്‍ക്ക് പുറമെയാണ് രണ്ടാഴ്ചയിലൊരിക്കല്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത്.
ഐ സി ബി എഫ് കാഞ്ചാണിഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, അംഗങ്ങളായ നിര്‍മല ഗുരു,ഖാജനിസാമുദ്ധീന്‍, മണി ഭാരതി എന്നിവര്‍ പങ്കെടുത്തു.
ഷഫീക് അറക്കല്‍