Friday, March 13, 2026 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 02.15 PM

സനു മഠത്തിലിന്റെ ഓര്‍മ്മകളില്‍ നവയുഗം ചരമവാര്‍ഷിക അനുസ്മരണ യോഗം ചേര്‍ന്നു

uploads/news/2025/05/779321/pp-3.gif

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യപ്രവര്‍ത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു, നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയോഗം ചേര്‍ന്നു.

ദമ്മാം കൊദറിയ മിഡിലിസ്റ്റ് വര്‍ക്‌സ്‌ഷോപ്പ് ഹാളില്‍, ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി.
നവയുഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും, തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കുകയും, നിതാഖത്ത് കാലത്തും, കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാന്‍ സജീവമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്ത സനുവിന്റെ മനസ്സ് എന്നും സാമൂഹ്യനന്മകള്‍ക്ക് ഒപ്പമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

നവയുഗം ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം, സനു മഠത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ,സാജന്‍ കണിയാപുരം, സജീഷ് പട്ടാഴി, ബിജു വര്‍ക്കി, ലത്തീഫ് മൈനാഗപ്പള്ളി, സംഗീത ടീച്ചര്‍, ബിനു കുഞ്ഞു, രാജന്‍ കായംകുളം, റഷീദ് പുനലൂര്‍, പ്രഭാകരന്‍ എന്നിവര്‍ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു.

യോഗത്തിന് ദല്ലാ മേഖല നേതാക്കളായ വിനീഷ് സ്വാഗതവും, വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

16 വര്‍ഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തില്‍ 2023 ഏപ്രില്‍ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നിര്യാതനായത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്‌ക്കാരിക,ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ സനു മഠത്തില്‍, വിദ്യാര്‍ത്ഥികാലം മുതല്‍ക്കേ നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നു. വര്‍ഷങ്ങളായി ദമ്മാമിലെ സാമൂഹിക ജീവിതത്തില്‍ സജീവമായിരുന്ന സനു മഠത്തില്‍ മനുഷ്യസ്‌നേഹിയും, നിസ്വാര്‍ത്ഥനായ ജീവകാരുണ്യപ്രവര്‍ത്തകനും, മികച്ച സംഘാടകനും, രസകരമായി സംസാരിയ്ക്കുന്ന പ്രാസംഗികനും ഒക്കെയായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും, പ്രവാസലോകത്തുമായി വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.

Ads by Google
Monday 05 May 2025 02.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW