Saturday, March 14, 2026 Last Updated 45 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 02.13 PM

റീല്‍സ് വൈറലാക്കാന്‍ വിഷ്വല്‍ ഇഫക്ട് വേണം: പാന്റിന് തീ കൊടുത്ത് പാട്ടുകാരന്‍, ഒടുവില്‍ സംഭവിച്ചത്

singer, set, fire, pants

ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കുമായി സോഷ്യല്‍ മീഡിയയില്‍ എന്ത് അഭ്യാസവും കാണിക്കുന്ന നിരവധി ആളുകളുണ്ട്
എന്നാല്‍ ഈ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവണമെങ്കില്‍ അതില്‍ ചില പ്രത്യേക ഇഫക്ടുകള്‍ വേണം. ആദ്യ സെക്കന്റുകളില്‍ തന്നെ കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള ഭാഗങ്ങള്‍ കാണാന്‍ ആളില്ലാതാകും. അതിന് വേണ്ടിയാണ് ഇഫക്ടുകള്‍ക്കുള്ള ശ്രമം. എന്നാല്‍, വിഷ്വല്‍ ഇഫക്ട് ചെയ്യാന്‍ പണം ചെലവാണ്. അതിനുള്ള വരുമാനമില്ലാത്തവരാകും പലരും. പിന്നലെ ചെയ്യാനുള്ളത് വിഷ്വല്‍ ഇഫക്ട് സ്വന്തമായി ക്രീയേറ്റ് ചെയ്യുക എന്നതാണ്. അതിനാല്‍ ഒരു കണ്ടന്റ് ക്രീയേറ്റര്‍ ചെയ്തത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍.

മ്യൂസിക് വീഡിയോയായിരുന്നു യുവാവ് ചെയ്തിരുന്നത്. പാട്ട് പാടുമ്പോള്‍ അല്പം തീവ്രത തോന്നാനായി, വിഷ്വല്‍ ഇഫക്ടിന് വേണ്ടി യുവാവ് ചെയ്തതാകട്ടെ തന്റെ ജീന്‍സ് പാന്റില്‍ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. പാന്റ്‌സില്‍ നിന്നും തീ ആളിപ്പടരുമ്പോള്‍ യുവാവ് പാട്ട് പാടി മുന്നോട്ട് നടക്കുന്നു. ഭയം പുറത്ത് കാണിക്കാതെ രണ്ട് വരി പാടിയെങ്കിലും മൂന്നാമത്തെ വരി തുടങ്ങാന്‍ അവന് കഴിഞ്ഞില്ല. അതിന് മുമ്പ് തന്നെ കത്തിത്തുടങ്ങിയ പാന്റില്‍ നിന്നും ചൂട് കാലിലേക്ക് പടര്‍ന്ന് തുടങ്ങിയിരുന്നു.

റോഡിലേക്ക് ഉരുണ്ട് വീഴുന്നതിനിടെ പാന്റ് ഊരിയെറിയുന്ന പാട്ടുകാരനിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ സമയം വീഡിയോ ചിത്രീകരിക്കുന്ന ചിലരുടെ ചിരി കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. അടുത്ത കാലത്തായി വീഡിയോയ്ക്ക് വേണ്ടി മനുഷ്യന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ചിലരെഴുതി. മറ്റ് ചിലര്‍ എഐയുള്ളപ്പോള്‍ എന്തിനാണ് ഇത്രയും പെര്‍ഫെക്ഷന്‍ എന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലര്‍ പാട്ടുകാരനാരാണ് എന്ന് ചോദിച്ചു. മറ്റുള്ളവര്‍ ഭയന്ന് മാറുമ്പോള്‍ ഇത്രയും റിസ്‌ക് എടുക്കാന്‍ തയ്യാറായ പാട്ടുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്ന് ചിലരെഴുതി. പാഠം പാഠിച്ചോ എന്നായിരുന്നു ചിലരുടെ ചോദ്യം.

Ads by Google
Monday 05 May 2025 02.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW